വെള്ളിമാടുകുന്ന്: ഭാവനയുടെ ചിറകിലേറി കഥകളുടെയും കഥാപാത്രങ്ങളുടെയും ലോകത്തെ സഞ്ചാരം കുട്ടികൾക്ക് ആവേശമായി. ജെ.ഡി.ടി ഇസ്ലാം എൽ.പി സ്കൂളിൽ നടന്ന ഏകദിന ക്യാമ്പാണ് കുട്ടികൾക്ക് നവ്യാനുഭവമായത്.
വിശ്വസാഹിത്യത്തിലെ രചനകൾ കോർത്തിണക്കി കുട്ടികളുടെ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നയിച്ച 'പറക്കാം ഭാവനയുടെ ആകാശത്ത്' എന്ന ക്ലാസ് സർഗാത്മക രചനകളിലുള്ള പരിശീലനമായി.
കുട്ടികൾ ചേർന്ന് കഥകളും കവിതകളും രചിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഉദ്ഘാടനം ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇ. അബ്ദുൽ കബീർ നിർവഹിച്ചു. ആശിഖ് ചെലവൂർ അധ്യക്ഷത വഹിച്ചു.
നവാസ് മൂഴിക്കൽ, ജസ്ല, ടി.എച്ച്. അബ്ദുൽ ജബ്ബാർ, എൻ.പി. മൻസൂർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി.എ. അബ്ദുൽ മജീദ് സ്വാഗതവും എൻ. റുഖിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.