ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ

സം​സാ​രി​ക്കു​ന്നു

നിപ ​പ്രതിരോധം; നിയന്ത്രണങ്ങള്‍ ശക്തമാക്കി

പാ​ലേ​രി: നി​പ വൈ​റ​സി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം വി​ളി​ച്ചു. 2018ൽ ​കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി നി​പ രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്ത പ​ഞ്ചാ​യ​ത്തെ​ന്ന നി​ല​ക്ക് ക​ടു​ത്ത ജാ​ഗ്ര​ത​യാ​ണ് ച​ങ്ങ​രോ​ത്ത് പു​ല​ർ​ത്തു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ 26 പേ​ര്‍ സ​മ്പ​ര്‍ക്ക പ​ട്ടി​ക​യി​ലു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ന്നു വാ​ര്‍ഡു​ക​ള്‍ ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് മു​ന്‍ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു.

മു​ഴു​വ​ന്‍ വാ​ര്‍ഡു​ക​ളി​ലും ആ​ര്‍.​ആ​ര്‍.​ടി പ്ര​വ​ര്‍ത്ത​നം ശ​ക്ത​മാ​ക്കും. പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍ സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് ഭ​ക്ഷ​ണ ദൗ​ര്‍ല​ഭ്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ണ്ണി വേ​ങ്ങേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ എം. ​അ​ര​വി​ന്ദാ​ക്ഷ​ന്‍, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ന്‍.​പി. ബാ​ബു, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ര്‍മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ഇ.​വി. ആ​ന​ന്ദ​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്പ​ക്ട​ര്‍ എ.​ടി. പ്ര​മീ​ള, പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ന്‍സ്പ​ക്ട​ര്‍ ബി​നു തോ​മ​സ്, പെ​രു​വ​ണ്ണാ​മൂ​ഴി സ​ബ് ഇ​ന്‍സ്പ​ക്ട​ര്‍ ആ​ര്‍.​സി. ബി​ജു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ജി. എം. ​സ്റ്റീ​ഫ​ന്‍, പി.​എ​സ്. പ്ര​വീ​ണ്‍, വി.​പി. ഇ​ബ്രാ​ഹിം, ആ​നേ​രി ന​സീ​ര്‍, ഇ.​ടി. ബാ​ല​ന്‍, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​ജി. രാ​മ​നാ​രാ​യ​ണ​ന്‍, എം.​കെ. ഖാ​സിം, ഇ​ബ്രാ​ഹിം മാ​ക്കൂ​ൽ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

കൊ​യി​ലാ​ണ്ടി: ന​ഗ​ര​സ​ഭ​യി​ൽ നി​പ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ചെ​യ​ർ​പേ​ഴ്സ​ൻ സു​ധ കി​ഴ​ക്കേ​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​സ​ത്യ​ൻ, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ഷി​ജു, ഇ.​കെ. അ​ജി​ത്, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ.​എ​സ്. വി​ഷ്ണു പ്ര​ജീ​ഷ, ആ​ർ.​കെ. കു​മാ​ര​ൻ, ആ​രോ​ഗ്യ വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജേ​ഷ്, ഷ​നോ​ജ്, ബി​ന്ദു ക​ല, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സ​തീ​ഷ്, ജെ.​എ​ച്ച്.​ഐ​മാ​രാ​യ ഷ​മീ​ജ്, ലി​ജോ​യ് പ്ര​ദീ​പ്, ര​മി​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സി. ​പ്ര​ജി​ല സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഇ​ന്ദു എ​സ്. ശ​ങ്ക​രി ന​ന്ദി​യും പ​റ​ഞ്ഞു.

പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​പ പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്റ​ർ​സെ​ക്ട​ർ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചേ​ർ​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും ആ​ർ.​ആ​ർ.​ടി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഗൃ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്തി ബോ​ധ​വ​ത്ക​ര​ണ​വും സ​ർ​വേ​യും ന​ട​ത്തും. ക​ളി​ക്ക​ള​ങ്ങ​ൾ അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചു. ക​ല്യാ​ണം, സ​ൽ​ക്കാ​രം എ​ന്നി​വ ക​ഴി​വ​തും മാ​റ്റി​വെ​ക്കാ​നും ച​ട​ങ്ങു​ക​ളാ​യി മാ​ത്രം ന​ട​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി.

യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ.​ടി. ഷി​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ആ​ദി​ല നി​ബ്രാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ പി. ​മോ​നി​ഷ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​കെ. ഉ​മ്മ​ർ, കെ.​പി. ബി​ജു, വി.​പി പ്ര​വി​ത, എ. ​ബാ​ല​കൃ​ഷ്ണ​ൻ, ഇ.​ടി. ഷൈ​ജ, കെ.​എം. ബി​ജി​ഷ, പി. ​മും​താ​സ്, ഇ.​കെ. സു​ബൈ​ദ, അ​സി. സെ​ക്ര​ട്ട​റി പി.​വി. രാ​ജീ​വ​ൻ, അ​വ​ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി.​കെ. ജാ​സ്മി​ൻ, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സു​ഗേ​ഷ് കു​മാ​ർ, വെ​റ്റ​റി​ന​റി ഡോ. ​കെ. സു​ഹാ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​കെ. രാ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​ടു​വ​ണ്ണൂ​ർ: നി​പ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​പി. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ഭി​ലാ​ഷ് ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ല ഭ​ര​ണ​കൂ​ട​വും ന​ട​പ്പാ​ക്കു​ന്ന ക​ർ​മ​പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു.

പൊ​തു​ജ​ന സ​മ്പ​ർ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നും പൊ​തു​പ​രി​പാ​ടി​ക​ളും ഒ​ത്തു​ചേ​ര​ലു​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടു​ന്ന കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ​യും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​സി. സു​രേ​ന്ദ്ര​ൻ, സ​ജീ​വ​ൻ മ​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഒ. ​മ​നോ​ജ്, വി​ല്ലേ​ജ് ഓ​ഫി​സ​ർ ബി​നു രാ​ജ്, ഡോ. ​ബി​നോ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Nipah resistance-Restrictions have been tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.