നിപ പ്രതിരോധം; നിയന്ത്രണങ്ങള്‍ ശക്തമാക്കി
text_fieldsപാലേരി: നിപ വൈറസിനെതിരെ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. 2018ൽ കേരളത്തില്‍ ആദ്യമായി നിപ രോഗം റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തെന്ന നിലക്ക് കടുത്ത ജാഗ്രതയാണ് ചങ്ങരോത്ത് പുലർത്തുന്നത്.
പഞ്ചായത്തിലെ 26 പേര് സമ്പര്‍ക്ക പട്ടികയിലുള്ള പശ്ചാത്തലത്തില്‍ മൂന്നു വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നു.
മുഴുവന്‍ വാര്‍ഡുകളിലും ആര്.ആര്.ടി പ്രവര്‍ത്തനം ശക്തമാക്കും. പനി ഉൾപ്പെടെയുള്ള രോഗലക്ഷണമുള്ളവര്‍ സ്വയംചികിത്സ ഒഴിവാക്കണമെന്ന് യോഗം നിർദേശിച്ചു. കണ്ടെയ്ൻമെന്റ് സോണില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍ എം. അരവിന്ദാക്ഷന്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ.വി. ആനന്ദന്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.ടി. പ്രമീള, പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസ്, പെരുവണ്ണാമൂഴി സബ് ഇന്‍സ്പക്ടര്‍ ആര്.സി. ബിജു, പഞ്ചായത്ത് സെക്രട്ടറി ഷാജി. എം. സ്റ്റീഫന്‍, പി.എസ്. പ്രവീണ്‍, വി.പി. ഇബ്രാഹിം, ആനേരി നസീര്‍, ഇ.ടി. ബാലന്, കെ.പി. ബാലകൃഷ്ണന്, കെ.ജി. രാമനാരായണന്‍, എം.കെ. ഖാസിം, ഇബ്രാഹിം മാക്കൂൽ തുടങ്ങിയവര്‍ സംസാരിച്ചു.
കൊയിലാണ്ടി: നഗരസഭയിൽ നിപ അവലോകന യോഗം ചേർന്നു. ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു, ഇ.കെ. അജിത്, കൗൺസിലർമാരായ എൻ.എസ്. വിഷ്ണു പ്രജീഷ, ആർ.കെ. കുമാരൻ, ആരോഗ്യ വിഭാഗം ഇൻസ്പെക്ടർമാരായ രാജേഷ്, ഷനോജ്, ബിന്ദു കല, ക്ലീൻ സിറ്റി മാനേജർ സതീഷ്, ജെ.എച്ച്.ഐമാരായ ഷമീജ്, ലിജോയ് പ്രദീപ്, രമിഷ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. പ്രജില സ്വാഗതവും സെക്രട്ടറി ഇന്ദു എസ്. ശങ്കരി നന്ദിയും പറഞ്ഞു.
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിൽ നിപ പ്രതിരോധത്തിന്റെ ഭാഗമായി ഇന്റർസെക്ടർ കോഓഡിനേഷൻ കമ്മിറ്റി ചേർന്നു. പൊതുജനങ്ങൾക്ക് അവശ്യ സേവനം ലഭ്യമാക്കാൻ കൺട്രോൾ റൂം തുറന്നു പ്രവർത്തിച്ചു. മുഴുവൻ വാർഡുകളിലും പഞ്ചായത്ത് തലത്തിലും ആർ.ആർ.ടി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു.
ആരോഗ്യ പ്രവർത്തകരുടെയും ആശ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തി ബോധവത്കരണവും സർവേയും നടത്തും. കളിക്കളങ്ങൾ അറിയിപ്പ് ലഭിക്കുന്നതുവരെ അടച്ചിടാൻ തീരുമാനിച്ചു. കല്യാണം, സൽക്കാരം എന്നിവ കഴിവതും മാറ്റിവെക്കാനും ചടങ്ങുകളായി മാത്രം നടത്താനും നിർദേശം നൽകി.
യോഗം പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. മോനിഷ, പഞ്ചായത്ത് അംഗങ്ങളായ എ.കെ. ഉമ്മർ, കെ.പി. ബിജു, വി.പി പ്രവിത, എ. ബാലകൃഷ്ണൻ, ഇ.ടി. ഷൈജ, കെ.എം. ബിജിഷ, പി. മുംതാസ്, ഇ.കെ. സുബൈദ, അസി. സെക്രട്ടറി പി.വി. രാജീവൻ, അവള കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ജാസ്മിൻ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. സുഗേഷ് കുമാർ, വെറ്ററിനറി ഡോ. കെ. സുഹാസ്, ഹെൽത്ത് ഇൻസ്പെക്ടർ ആർ.കെ. രാജു എന്നിവർ സംസാരിച്ചു.
നടുവണ്ണൂർ: നിപ രോഗവ്യാപനം തടയുന്നതിനായി പഞ്ചായത്തിൽ ജനപ്രതിനിധികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ഡോ. അഭിലാഷ് ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും നടപ്പാക്കുന്ന കർമപരിപാടി വിശദീകരിച്ചു.
പൊതുജന സമ്പർക്കത്തിൽ നിയന്ത്രണം വേണമെന്നും പൊതുപരിപാടികളും ഒത്തുചേരലുകളും പരമാവധി ഒഴിവാക്കാനും തീരുമാനിച്ചു. പൊതുജനങ്ങൾ പാലിക്കേണ്ടുന്ന കാര്യങ്ങളെ സംബന്ധിച്ചും ആരോഗ്യ വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും നിർദേശങ്ങൾ സംബന്ധിച്ചും നോട്ടീസ് വിതരണം ചെയ്യാനും തീരുമാനിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.സി. സുരേന്ദ്രൻ, സജീവൻ മക്കാട്ട്, പഞ്ചായത്ത് സെക്രട്ടറി ഒ. മനോജ്, വില്ലേജ് ഓഫിസർ ബിനു രാജ്, ഡോ. ബിനോയ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.