ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത പന്തീരാങ്കാവിലെ ഹോസ്​റ്റൽ അധികൃതർ സന്ദർശിക്കുന്നു

ഭക്ഷ്യവിഷബാധ; പന്തീരാങ്കാവിൽ പരിശീലന കേന്ദ്രം അടച്ചു

പ​ന്തീ​രാ​ങ്കാ​വ്: ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ൺ കൗ​സ​ല്യ യോ​ജ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന പരിശീലന കേന്ദ്രം ഹോ​സ്​​റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ.

എ​ഡ്യു​സ് പാ​ർ​ക്ക് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡ് പ​ന്തീ​രാ​ങ്കാ​വി​ൽ ന​ട​ത്തു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്​​റ്റ​ലി​ലാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് 14 ​േപ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം ഛർ​ദി​യും ദേ​ഹാ​സ്വാ​സ്ഥ്യ​വും ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​സ്ന (20), ആ​തി​ര (22), ഷ​ർ​ബി​ന (18), ഫി​ന (23), നി​മി​ഷ (22), ജി​ന (19), ആ​ര്യ (21), ഷ​ഗി (18), റി​നു (22), ആ​ര​തി (18), കൃ​ഷ്ണേ​ന്ദു ( 22 ), ജി​ബി​ന (22), നി​യ (18), ഷി​ൽ​ന (21) എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​െൻറ മൂ​ന്നാം നി​ല​യി​ൽ ട്രെ​യി​നി​ങ് സെൻറ​റും നാ​ലാം നി​ല​യി​ൽ ഗേ​ൾ​സ് ഹോ​സ്​​റ്റ​ലു​മാ​ണ്. താ​മ​സ ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളും ഇ​തേ കെ​ട്ടി​ട​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ​യാ​ണ് സ്ഥാ​പ​നം തു​ട​ങ്ങി​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രാ​തി​യു​ണ്ട്.

കെ​ട്ടി​ട​ത്തി​നും ട്രെ​യി​നി​ങ് സെൻറ​റി​നും ഹോ​സ്​​റ്റ​ലി​നും പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഒ​ള​വ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ശാ​രു​തി പ​റ​ഞ്ഞു. ആ​രോ​ഗ്യ വി​ഭാ​ഗ​വും പൊ​ലീ​സും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യ കു​ടും​ബ​ശ്രീ​യു​ടെ ഡി​സ്ട്രി​ക്ട്​ കോ​ഓ​ഡി​നേ​റ്റ​റാ​ണ് സ്ഥാ​പ​നം അ​ട​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Food poisoning The training center at Panteerankavu was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.