പന്തീരാങ്കാവ്: അനധികൃതമായി ചെങ്കൽ ഖനനത്തിലേർപ്പെട്ട അഞ്ചു ലോറികൾ പന്തീരാങ്കാവ് പൊലീസ് പിടികൂടി. ചൊവ്വാഴ്ച അർധരാത്രി നടത്തിയ റെയ്ഡിൽ പന്തീരാങ്കാവ് ഹൈസ്കൂൾ കുന്നിൽ നിന്നാണ് ലോറികൾ പിടിച്ചെടുത്തത്.
പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയ ദാസിന്റെ നിർദേശപ്രകാരം ഗ്രേഡ് എസ്.ഐ ഹരിപ്രസാദും സംഘവുമാണ് ലോറികൾ പിടികൂടിയത്. ദിവസങ്ങൾക്കു മുമ്പ് ജിയോളജി വകുപ്പ് അനധികൃത ഖനനം തടയുകയും 2,53,000 രൂപ പിഴയിടുകയും ചെയ്ത സ്ഥലത്താണ് ഇപ്പോൾ വീണ്ടും ഖനനം നടന്നത്.
പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. സി.പി.ഒ വിഷ്ണു, ഹോംഗാർഡ് മുരളീധരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. തുടർന്നും അനധികൃത ചെങ്കൽ, മണ്ണ് ഖനനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.