വെ​ള്ളാ​യി​ക്കോ​ട്-​മു​ള​പ്പു​റം പാ​ല​ത്തി​നാ​യി ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തീ​കാ​ത്മ​ക പാ​ലം

ദുരന്തത്തിന്റെ കണ്ണീരോർമയിൽ നാട്; ചാലിയാറിൽ പാലത്തിനായി ജനകീയസദസ്സ്

പ​ന്തീ​രാ​ങ്കാ​വ്: ആ​റു പേ​ർ മ​ര​ണ​പ്പെ​ട്ട തോ​ണി​യ​പ​ക​ട​ത്തി​ന്റെ ക​ണ്ണീ​രോ​ർ​മ​യി​ൽ പു​ഴ​ക്കി​രു​പു​റ​വു​മു​ള്ള​വ​ർ ചേ​ർ​ന്ന് ജ​ന​കീ​യ സ​ദ​സ്സും പ്ര​തീ​കാ​ത്മ​ക പാ​ല​വും പ​ണി​തു.

1994 ജ​നു​വ​രി 26ന് ​വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച തോ​ണി​മ​റി​ഞ്ഞ് വ​ര​നോ​ടൊ​പ്പ​മു​ള്ള ആ​റു​പേ​ർ മ​ര​ണ​പ്പെ​ട്ട അ​പ​ക​ട​ത്തി​ന്റെ ഓ​ർ​മ​യി​ലാ​ണ് 29ാം വ​ർ​ഷ​ത്തി​ൽ പു​ഴ​ക്കി​രു​പു​റ​വു​മു​ള്ള നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വെ​ള്ളാ​യി​ക്കോ​ട് മൂ​ള​പ്പു​റം പാ​ലം ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം പ​ണി​യ​ണ​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. നാ​ട്ടു​കാ​രു​ടെ മു​റ​വി​ളി​യെ തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​രു​ക​ര​ക​ളി​ലും മ​ണ്ണ് പ​രി​ശോ​ധ​ന​യും തു​ട​ർ​ന്ന് ബ​ജ​റ്റി​ൽ തു​ക​യും വ​ക​യി​രു​ത്തി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല.

പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഹ​രി​ത​പാ​ത​യു​ടെ ഭാ​ഗ​മാ​യി ചാ​ലി​യാ​റി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ലേ​ക്ക് പ്രാ​ദേ​ശി​ക​മാ​യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്നാ​ണ് മ​ല​പ്പു​റം-​കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ മൂ​ള​പ്പു​റ​ത്തെ​യും വെ​ള്ളാ​യി​ക്കോ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

ജ​ന​കീ​യ സ​ദ​സ്സ് പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷാ​ജി പു​ത്ത​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​പി. വാ​സു​ദേ​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ദി​നേ​ശ് പെ​രു​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി. ​ഉ​ഷ, എം.​എ. പ്ര​തീ​ഷ്, റാ​ഷി​ദ ഫൗ​ല​ത്ത്, വി.​പി. ക​ബീ​ർ, എം.​എ. പ്ര​ഭാ​ക​ര​ൻ, എം.​പി. മ​ജീ​ദ്, കെ.​പി. രാ​ജ​ൻ, എ​ൻ.​കെ. റം​ല, കെ.​കെ. ഷ​മീ​ർ, എം.​എം. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, ഐ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൂ​സ ഫൗ​ല​ദ് സ്വാ​ഗ​ത​വും കെ. ​കു​ഞ്ഞി മൊ​യ്തീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - memories-boat accident-bridge construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.