പ​ന്തീ​രാ​ങ്കാ​വ്-​മ​ണ​ക്ക​ട​വ് റോ​ഡി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ വെ​ള്ള​ക്കെ​ട്ട്

ഭീ​ഷ​ണി​യു​യ​രു​ന്ന പ്ര​ദേ​ശം എം.​കെ. രാ​ഘ​വ​ൻ എം.​പി സ​ന്ദ​ർ​ശി​ക്കു​ന്നു

പ​ന്തീ​രാ​ങ്കാ​വ്: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ദേ​ശീ​യ​പാ​ത ബൈ​പാ​സ് ആ​റു​വ​രി​പ്പാ​ത​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ കൂ​ടി അ​ടി​പ്പാ​ത നി​ർ​മാ​ണ അ​നു​മ​തി​ക്കാ​യി നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നം.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ റോ​ഡി​ന് ഇ​രു ഭാ​ഗ​ത്തേ​ക്കും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​യ​ർ​ന്ന ആ​വ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം.​പി​യും ഉ​ദ്യോ​ഗ​സ്ഥ​രും ബു​ധ​നാ​ഴ്ച സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ കേ​ട്ടി​രു​ന്നു.

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി എം.​കെ. രാ​ഘ​വ​ൻ എം.​പി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ദേ​ശീ​യ പാ​ത റീ​ജ​ന​ൽ ഓ​ഫി​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം എം.​പി​യോ​ടൊ​പ്പം ബൈ​പാ​സി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ച മൂ​ന്നി​ട​ങ്ങ​ളി​ലും അ​ടി​പ്പാ​ത പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്. മൊ​ക​വൂ​ർ, വ​ഴി​പോ​ക്ക്, പാ​റ​മ്മ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ടി​പ്പാ​ത​ക്ക് നി​ർ​ദേ​ശ​മു​യ​ർ​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക സ​മാ​ന സാ​ഹ​ച​ര്യം നേ​രി​ടു​ന്ന പ​ന്തീ​രാ​ങ്കാ​വ് ഭാ​ഗ​ത്തെ

ഓ​വു​ചാ​ൽ സം​വി​ധാ​നം വി​പു​ല​പ്പെ​ടു​ത്തു​ക, ഹൈ​ലൈ​റ്റ് മാ​ളി​ന് അ​ടു​ത്തു​ള്ള മേ​ൽ​പാ​ല​ത്തി​ന്റെ സ​ർ​വി​സ് റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​കാ​തി​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി റി​പ്പോ​ർ​ട്ട് മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റും.

യോ​ഗ​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം.​പി.​യെ കൂ​ടാ​തെ ദേ​ശീ​യ​പാ​ത കേ​ര​ള റീ​ജ​ന​ൽ ഓ​ഫി​സ​ർ ബി.​എ​ൽ. മീ​ണ, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​ഭി​ഷേ​ക് വ​ർ​ഗീ​സ്, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി എ​ൻ​ജി​നീ​യ​ർ പ്ര​ഭാ​ക​ര​ൻ, എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ശ​ശി​കു​മാ​ർ, നി​ർ​മാ​ണ ക​മ്പ​നി​യാ​യ കെ.​എം.​സി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ദേ​വ​രാ​ജ് റെ​ഡ്ഡി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - National Highway Development-Proposal for three more underpasses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.