കോഴിക്കോട്: കടുത്ത ശാരീരികവിഷമതകളിൽ ചികിത്സക്കും മറ്റും പ്രയാസമനുഭവിക്കുന്ന ആറു വയസ്സുകാരൻ മുഹമ്മദ് ജാസറിന് സുമനസ്സുകളുടെ സഹായമൊഴുകുന്നു. 'ആർക്കാണ് ജാസറിനെയും ഉമ്മയെയും സഹായിക്കാതിരിക്കാനാവുക...?' എന്ന തലക്കെട്ടിൽ 'മാധ്യമം' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയാണ് ഇൗ പിഞ്ചുബാലന് തുണയായത്. വിദേശത്തു നിന്നടക്കം ഒന്നരലക്ഷം രൂപ ഇതിനകം ജാസറിെൻറ പേരിലുള്ള അക്കൗണ്ടിലേക്ക് അയച്ചുകിട്ടി.
ഗൾഫിൽനിന്നും മറ്റും നിരവധി പേർ സഹായവാഗ്ദാനം നൽകുന്നുണ്ട്. സെറിബ്രൽ പാൾസിയോടൊപ്പം മറ്റു നിരവധി ശാരീരിക വിഷമതകളാൽ പ്രയാസത്തിലാണ് നല്ലളം കീഴ്വനപ്പാടം പുതുപ്പള്ളിവീട്ടിൽ ജാസ്മിെൻറ മകൻ മുഹമ്മദ് ജാസർ. പിതാവ് ഉപേക്ഷിച്ചുപോയതോടെ മാതാവിെൻറ മാത്രം സംരക്ഷണയിലാണ് കുട്ടി. മാതാവിന് ജീവിക്കാൻ മാർഗമില്ല. മകെൻറ ചികിത്സാചെലവിനുേപാലും അവെൻറ പിതാവ് സഹായിക്കുന്നില്ലെന്ന് ഉമ്മ പറയുന്നു. താമസിക്കാൻ വീടില്ല. മഴപെയ്യുേമ്പാഴേക്കും വെള്ളം കയറുന്ന വല്യുമ്മയുടെ വീട്ടിലാണ് രോഗിയായ ജാസറടക്കം താമസിക്കുന്നത്.
'മൈലോമെനിംഗോസെൽ' എന്ന വൈകല്യമാണ് ജാസറിന്. ചികിത്സക്ക് ഭാരിച്ച ചെലവുണ്ട്. പ്രതിമാസം മരുന്നിനും മറ്റു ചെലവുകൾക്കും പതിനായിരം രൂപയോളം വേണം. ഇൗ വർഷമാണ് ജാസറിനെ കാലിക്കറ്റ് ഒാർഫനേജ് എ.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തത്. പഠനം ഒാൺലൈനായതിനാൽ അധ്യാപകർ അവെൻറ ദുരിതാവസ്ഥ അറിഞ്ഞിരുന്നില്ല. 'മാധ്യമ'ത്തിലൂടെ വിവരമറിഞ്ഞ സ്കൂൾ ഹെഡ്മാസ്റ്റർ എൻ.സി. അബ്ദുല്ലക്കുട്ടി, സ്റ്റാഫ് സെക്രട്ടറി ഷരീഫ് മാസ്റ്റർ, പി.ടി.എ അംഗങ്ങളായ സുനിത, റംല, റുബീന എന്നിവർ ജാസറിെൻറ വീട് സന്ദർശിച്ചു. ആവശ്യമായ പാഡുകളും ഭക്ഷണക്കിറ്റുമായാണ് സ്കൂൾ അധികൃതർ എത്തിയത്.
മുഹമ്മദ് ജാസറിെൻറ പേരിൽ കോഴിക്കോട് നല്ലളം കനറാ ബാങ്കിൽ അക്കൗണ്ടുണ്ട്. A/C No 5420127000308. IFSC Code: CNRB0005420 MICR Code: 673015024.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.