പേരാമ്പ്ര: കർണാടകയിൽനിന്ന് കൊണ്ടുവന്ന വിദേശമദ്യം പേരാമ്പ്ര എക്സൈസ് സർക്കിളും സംഘവും കസ്റ്റഡിയിലെടുത്തു. അരിക്കുളം കാരയാടുനിന്ന് സ്കൂട്ടറിൽ വിതരണത്തിന് കൊണ്ടുപോകുകയായിരുന്ന 50 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. എക്സൈസ് ഇൻറലിജൻസ് ബ്യൂറോയിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പച്ചക്കറി വണ്ടിയിലാണ് മദ്യം കേരളത്തിലേക്ക് കടത്തുന്നത്. കാരയാടുനിന്ന് കെ.എൽ 56 വി 6260 ഹോണ്ട ആക്ടിവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതി പെരുമ്പോക്കുനി ബിജിൻ ഓടിരക്ഷപ്പെട്ടു. ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. പ്രിവൻറിവ് ഓഫിസർ പി.കെ. സബീറലി, പ്രിവൻറിവ് ഓഫിസർമാരായ വി. പ്രജിത്ത്, ചന്ദ്രൻ കുഴിച്ചാലിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ അബ്ദുൽ സമദ്, ഷിജിൽ കുമാർ, അനൂപ് കുമാർ എന്നിവർ പങ്കെടുത്തു.
പയ്യോളി: തുറയൂർ ഇരിങ്ങത്ത് എക്സൈസ് പാർട്ടി നടത്തിയ റെയ്ഡിൽ 110 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തിൽ പ്രതിയായ ഇരിങ്ങത്ത് കുട്ടൻ കൈകുനി പ്രേംജിത്തിനെതിരെ (36) എക്സൈസ് കേസെടുത്തു. പരിശോധനക്കായി സ്ഥലത്തെത്തിയ എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു. കൊയിലാണ്ടി എക്സൈസ് റേഞ്ച് പ്രിവൻറിവ് ഓഫിസർ എം. ഹാരിസ്, പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) പി. ബാബു , ഓഫിസർമാരായ പി.പി. ഷൈജു, സി.എം. വിചിത്രൻ, ബി.എൻ. ഷൈനി, ബബിൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
കർണാടകയിൽനിന്ന് കൊണ്ടുവന്ന വിദേശമദ്യം പിടിച്ചു
ബാലുശ്ശേരി: കുറുമ്പൊയിൽ കാറ്റാടി മലയിൽ നിന്ന് 400 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. ബാലുശേരി പൊലീസും താമരശേരി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കാറ്റാടി മലയിലെ പൊതുസ്ഥലത്തു സൂക്ഷിച്ച 400 ലിറ്റർ വാഷ് കണ്ടെടുത്തത്. പ്രതികളെ കണ്ടെത്താനായില്ല. ബാലുശ്ശേരി പൊലീസ് എസ്.ഐമാരായ മുഹമ്മദ് മുഹ്സിൻ, ശശി, എ.എസ്.ഐ വിനോദ് കുമാർ, സീനിയർ സി.പി.ഒ. ഹരിദാസൻ, എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ അനിൽകുമാർ, സുരേഷ് ബാബു, സുരേന്ദ്രൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.