പേരാമ്പ്ര: പേരാമ്പ്രയിലെ മാലിന്യ പ്രശ്നം കീറാമുട്ടിയായി തുടരുന്നതിനിടെ കഴിഞ്ഞ വർഷം കത്തി നശിച്ച പേരാമ്പ്ര ഇന്നർ മാർക്കറ്റിലെ എം.സി.എഫിൽ സി.ഐ.ടി.യു നേതൃത്വത്തിൽ മാർച്ച് നടത്തി മാലിന്യമിറക്കി. ഇവിടെ മാലിന്യം ഇറക്കിയതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫിസിലേക്ക് മാർച്ചും ധർണയും നടത്തി.
എം.സി.എഫ് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിതകര്‍മ സേന (സി.ഐ.ടി.യു) പേരാമ്പ്ര ഏരിയ കമ്മിറ്റിയാണ് എം.സി.എഫിലേക്ക് മാര്‍ച്ച് നടത്തുകയും ശേഖരിച്ച മാലിന്യങ്ങള്‍ എംസിഎഫില്‍ ഇറക്കുകയും ചെയ്തത്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് പ്രവര്‍ത്തിച്ചിരുന്നത് ടൗണില്‍ ഇന്നര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന സ്ഥലത്താണ്. ഇവിടെ താൽക്കാലികമായി നിര്‍മിച്ച കെട്ടിടത്തില്‍ സൂക്ഷിച്ച മാലിന്യത്തിന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 13 ന് തീപിടിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ഹരിത കര്‍മസേനാംഗങ്ങള്‍ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതായി. ഇപ്പോൾ മാലിന്യങ്ങള്‍ ടൗണിലെ വിവിധ ഭാഗങ്ങളില്‍ ചാക്കുകളിലാക്കി സൂക്ഷിക്കുകയാണ്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു.
ഈ സാഹചര്യത്തിലാണ് ഹരിത കര്‍മസേനാംഗങ്ങള്‍ ഇന്നര്‍മാര്‍ക്കറ്റിലെ പഴയ എം.സി.എഫില്‍ തന്നെ മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിന് പഞ്ചായത്ത് ഭരണസമിതിയുടെയും സി.പി.എമ്മിന്റെയും പിന്തുണയും ലഭിച്ചു. മാലിന്യം ഇറക്കുന്നത് പ്രതിപക്ഷം തടയുമെന്ന പ്രചാരണം വന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
മാര്‍ച്ച് സി.പി.എം എരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ സേന (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.കെ. ജോഷിബ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ടി.കെ. ലോഹിതാക്ഷന്, മനോജ് പരാണ്ടി, ഇ.എസ്. സജിത എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് നിഷിത രാജന്, ഷീജ നൊച്ചാട്, റീജ മേപ്പയൂര്‍, സീന ചെറുവണ്ണൂര്‍, സുജാത ചങ്ങരോത്ത്, സജിത കൂത്താളി, മോളി മേപ്പയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പേരാമ്പ്ര ഇന്നർ മാർക്കറ്റിലെ എം.സി.എഫില്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് മാലിന്യം ഇറക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ ദിവസം വ്യാപാരി പ്രതിനിധികള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ആധുനിക സംവിധാനങ്ങളോടെ എം.സി.എഫ് സ്ഥാപിക്കാമെന്നും വീണ്ടും സർവകക്ഷിയോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും തീരുമാനിച്ചതാണെന്നും അതിന്റെ ലംഘനമാണ് ഉണ്ടായിട്ടുള്ളതെന്നും വ്യാപാരികള്‍ ആരോപിച്ചു. മാര്‍ച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബാദുഷ അബ്ദുൽ സലാം അധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷരീഫ് ചീക്കിലോട്, യൂനിറ്റ് സെക്രട്ടറി ഒ.പി. മുഹമ്മദ്, വി.പി. സുരേഷ്, സാജിദ് ഊരാളത്ത്, സലീം മണവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചിന് സന്ദീപ് കോരങ്കണ്ടി, സി.എം. അഹമ്മദ് കോയ, വി.എം. നൗഫല്‍, മുനീര്‍ അര്‍ശ്, മുസ്തഫ പാരഡൈസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പേരാമ്പ്ര: മാനദണ്ഡം പാലിക്കാതെ നഗരമധ്യത്തിൽ എം.സി.എഫ് വീണ്ടും സ്ഥാപിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം മുസ്ലിം ലീഗ് ജില്ല ആക്ടിങ് ജന. സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി രാജൻ മരുതേരി, ഗ്രാമ പഞ്ചായത്ത് അംഗം പി.കെ. രാഗേഷ്,
ഇ. ഷാഹി, പി.എസ്. സുനിൽകുമാർ, കെ.സി. രവീന്ദ്രൻ, ടി.പി. മുഹമ്മദ്, ആർ.കെ. മുഹമ്മദ്, ബാബു തത്തക്കാടൻ, വാസു വേങ്ങേരി, കെ.സി. മുഹമ്മദ്, സി.കെ. ഹാഫിസ്, ആർ.എം. നിഷാദ്, പി. രമേശൻ, എൻ.കെ. അസീസ്, സി.പി. ഷജീർ, സത്താർ മരുതേരി, കെ.പി. മായൻകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.