Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപേരാമ്പ്രയിലെ മാലിന്യ...

പേരാമ്പ്രയിലെ മാലിന്യ പ്രശ്നം കീറാമുട്ടി; കത്തിയ എം.സി.എഫിൽ മാലിന്യമിറക്കി

text_fields
bookmark_border
protest
cancel
camera_alt

ന​ഗ​ര​മ​ധ്യ​ത്തി​ൽ വീ​ണ്ടും മാ​ലി​ന്യ​സം​സ്ക​ര​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്കെ​തി​രെ

യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധം മു​സ്‌​ലിം​ലീ​ഗ് ജി​ല്ല ആ​ക്ടി​ങ് ജ​ന. സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ലെ മാ​ലി​ന്യ പ്ര​ശ്നം കീ​റാ​മു​ട്ടി​യാ​യി തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ക​ത്തി ന​ശി​ച്ച പേ​രാ​മ്പ്ര ഇ​ന്ന​ർ മാ​ർ​ക്ക​റ്റി​ലെ എം.​സി.​എ​ഫി​ൽ സി.​ഐ.​ടി.​യു നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി മാ​ലി​ന്യ​മി​റ​ക്കി. ഇ​വി​ടെ മാ​ലി​ന്യം ഇ​റ​ക്കി​യ​തി​നെ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തോ​ഫി​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

എം.​സി.​എ​ഫ് പ്ര​വ​ര്‍ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​രി​ത​ക​ര്‍മ സേ​ന (സി.​ഐ.​ടി.​യു) പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി​യാ​ണ് എം.​സി.​എ​ഫി​ലേ​ക്ക് മാ​ര്‍ച്ച് ന​ട​ത്തു​ക​യും ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ എം​സി​എ​ഫി​ല്‍ ഇ​റ​ക്കു​ക​യും ചെ​യ്ത​ത്. പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എം.​സി.​എ​ഫ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത് ടൗ​ണി​ല്‍ ഇ​ന്ന​ര്‍ മാ​ര്‍ക്ക​റ്റി​നോ​ട് ചേ​ര്‍ന്ന സ്ഥ​ല​ത്താ​ണ്. ഇ​വി​ടെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍മി​ച്ച കെ​ട്ടി​ട​ത്തി​ല്‍ സൂ​ക്ഷി​ച്ച മാ​ലി​ന്യ​ത്തി​ന് ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ണ്‍ 13 ന് ​തീ​പി​ടി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ര്‍ന്ന് ഹ​രി​ത ക​ര്‍മ​സേ​നാം​ഗ​ങ്ങ​ള്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വീ​ടു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ഇ​ട​മി​ല്ലാ​താ​യി. ഇ​പ്പോ​ൾ മാ​ലി​ന്യ​ങ്ങ​ള്‍ ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ചാ​ക്കു​ക​ളി​ലാ​ക്കി സൂ​ക്ഷി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ര്‍ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​രി​ത ക​ര്‍മ​സേ​നാം​ഗ​ങ്ങ​ള്‍ ഇ​ന്ന​ര്‍മാ​ര്‍ക്ക​റ്റി​ലെ പ​ഴ​യ എം.​സി.​എ​ഫി​ല്‍ ത​ന്നെ മാ​ലി​ന്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും സി.​പി.​എ​മ്മി​ന്റെ​യും പി​ന്തു​ണ​യും ല​ഭി​ച്ചു. മാ​ലി​ന്യം ഇ​റ​ക്കു​ന്ന​ത് പ്ര​തി​പ​ക്ഷം ത​ട​യു​മെ​ന്ന പ്ര​ചാ​ര​ണം വ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്ത് വ​ന്‍ പൊ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

മാ​ര്‍ച്ച് സി.​പി.​എം എ​രി​യ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത​ക​ര്‍മ സേ​ന (സി.​ഐ.ടി.​യു) ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ടി.​കെ. ജോ​ഷി​ബ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ന്‍.​പി. ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​കെ. പ്ര​മോ​ദ്, ച​ക്കി​ട്ട​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​സു​നി​ല്‍, ടി.​കെ. ലോ​ഹി​താ​ക്ഷ​ന്‍, മ​നോ​ജ് പ​രാ​ണ്ടി, ഇ.​എ​സ്. സ​ജി​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മാ​ര്‍ച്ചി​ന് നി​ഷി​ത രാ​ജ​ന്‍, ഷീ​ജ നൊ​ച്ചാ​ട്, റീ​ജ മേ​പ്പ​യൂ​ര്‍, സീ​ന ചെ​റു​വ​ണ്ണൂ​ര്‍, സു​ജാ​ത ച​ങ്ങ​രോ​ത്ത്, സ​ജി​ത കൂ​ത്താ​ളി, മോ​ളി മേ​പ്പ​യൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

പേ​രാ​മ്പ്ര ഇ​ന്ന​ർ മാ​ർ​ക്ക​റ്റി​ലെ എം.​സി.​എ​ഫി​ല്‍ ഹ​രി​ത ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് മാ​ലി​ന്യം ഇ​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് മാ​ര്‍ച്ച് ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പാ​രി പ്ര​തി​നി​ധി​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ എം.​സി.​എ​ഫ് സ്ഥാ​പി​ക്കാ​മെ​ന്നും വീ​ണ്ടും സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നും തീ​രു​മാ​നി​ച്ച​താ​ണെ​ന്നും അ​തി​ന്റെ ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും വ്യാ​പാ​രി​ക​ള്‍ ആ​രോ​പി​ച്ചു. മാ​ര്‍ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സു​രേ​ഷ് ബാ​ബു കൈ​ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്റ് ബാ​ദു​ഷ അ​ബ്ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷ​രീ​ഫ് ചീ​ക്കി​ലോ​ട്, യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഒ.​പി. മു​ഹ​മ്മ​ദ്, വി.​പി. സു​രേ​ഷ്, സാ​ജി​ദ് ഊ​രാ​ള​ത്ത്, സ​ലീം മ​ണ​വ​യ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മാ​ര്‍ച്ചി​ന് സ​ന്ദീ​പ് കോ​ര​ങ്ക​ണ്ടി, സി.​എം. അ​ഹ​മ്മ​ദ് കോ​യ, വി.​എം. നൗ​ഫ​ല്‍, മു​നീ​ര്‍ അ​ര്‍ശ്, മു​സ്ത​ഫ പാ​ര​ഡൈ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

യു.ഡി.എഫ് പ്രതിഷേധിച്ചു

പേ​രാ​മ്പ്ര: മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ ന​ഗ​ര​മ​ധ്യ​ത്തി​ൽ എം.​സി.​എ​ഫ് വീ​ണ്ടും സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പൊ​തു​യോ​ഗം മു​സ്‌​ലിം ലീ​ഗ് ജി​ല്ല ആ​ക്ടി​ങ് ജ​ന. സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ കെ.​പി. റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി രാ​ജ​ൻ മ​രു​തേ​രി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. രാ​ഗേ​ഷ്,

ഇ. ​ഷാ​ഹി, പി.​എ​സ്. സു​നി​ൽ​കു​മാ​ർ, കെ.​സി. ര​വീ​ന്ദ്ര​ൻ, ടി.​പി. മു​ഹ​മ്മ​ദ്, ആ​ർ.​കെ. മു​ഹ​മ്മ​ദ്, ബാ​ബു ത​ത്ത​ക്കാ​ട​ൻ, വാ​സു വേ​ങ്ങേ​രി, കെ.​സി. മു​ഹ​മ്മ​ദ്, സി.​കെ. ഹാ​ഫി​സ്, ആ​ർ.​എം. നി​ഷാ​ദ്, പി. ​ര​മേ​ശ​ൻ, എ​ൻ.​കെ. അ​സീ​സ്, സി.​പി. ഷ​ജീ​ർ, സ​ത്താ​ർ മ​രു​തേ​രി, കെ.​പി. മാ​യ​ൻ​കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Garbage DumpProtestKozhikode News
News Summary - Garbage problem in Perambra is not over-The burnt MCF was dumped by wastes
Next Story