പേരാമ്പ്ര: പുതിയ കൂട്ടുകാരെ തേടി ഏറെ ആഹ്ലാദത്തോടെ ഒന്നാം തരത്തിലേക്കെത്തിയ അക്ഷരക്ക് കൂട്ടുകൂടാനുണ്ടായിരുന്നത് ക്ലാസ് മുറിയിലെ ഡെസ്കും ബെഞ്ചുകളും മാത്രമാണ്. പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ ഈ അധ്യയനവർഷം ഒന്നാം തരത്തിൽ ചേർന്നത് ചേർമല സാംബവ കോളനിയിലെ ഒരു വിദ്യാർഥിനി മാത്രമാണ്. ഇവിടെ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ മൊത്തം ഏഴു വിദ്യാർഥികൾ മാത്രമാണ് പഠിക്കുന്നത്. ഇതിൽ ഒരു വിദ്യാർഥി ഒഴിച്ച് ബാക്കിയുള്ളവർ ചേർമലയിലെ സാംബവ വിദ്യാർഥികളാണ്. ഈ വിദ്യാലയത്തോട് പൊതുസമൂഹം അയിത്തം കാണിക്കുകയാണെന്ന ആരോപണം ഉണ്ട്. 2019, 20 വർഷങ്ങളിൽ കെ.എസ്.ടി.എം മുൻകൈയെടുത്ത് മറ്റു സമുദായത്തിലെ വിദ്യാർഥികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ആ കുട്ടികൾ ഒഴിഞ്ഞതിന് ശേഷം മറ്റു കുട്ടികൾ എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.