പ്ര​ത്യു​ഷി​ന്റെ ബൈ​ക്കി​ൽ ക​ണ്ടെ​ത്തി​യ പാ​മ്പ്

ബൈ​ക്കി​ൽ സ​ഹ​യാ​ത്രി​ക​നാ​യി പാ​മ്പ്!

പേ​രാ​മ്പ്ര: നൊ​ച്ചാ​ട് സ്വ​ദേ​ശി പ്ര​ത്യു​ഷി​ന്റെ ബൈ​ക്കി​നോ​ട് പാ​മ്പു​ക​ൾ​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണ്. മൂ​ന്നു മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യും പ്ര​ത്യു​ഷി​ന്റെ ബൈ​ക്കി​ൽ പാ​മ്പും സ​ഹ​യാ​ത്രി​ക​നാ​യി.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​ല്ലോ​ട്‌ ആ​ശു​പ​ത്രി​ക്കു സ​മീ​പം ബൈ​ക്ക് കു​റ​ച്ചു സ​മ​യം നി​ർ​ത്തി​യി​ട്ടി​രു​ന്നു. തി​രി​ച്ചു ബൈ​ക്കു​മാ​യി കു​റ​ച്ചു​ദൂ​രം നീ​ങ്ങി​യ​പ്പോ​ൾ കൈ​ക്ക് ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് പാ​മ്പ് ഹാ​ൻ​ഡി​ലി​ലേ​ക്ക് ഇ​ഴ​ഞ്ഞു​വ​രു​ന്ന​ത് ക​ണ്ട​ത്. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്. മൂ​ന്നു മാ​സം മു​മ്പാ​ണ് മ​റ്റൊ​രു വി​ഷ​പ്പാ​മ്പ് ബൈ​ക്കി​ന്റെ ലൈ​റ്റി​ന​ടി​യി​ൽ ക​യ​റി​യ​ത്. നൊ​ച്ചാ​ട് ബ​ഡ്സ് ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​റി​ലെ ഡ്രൈ​വ​റാ​ണ് പ്ര​ത്യു​ഷ്. 

Tags:    
News Summary - Snake-Bike-Travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.