പി.എം. കോയയുടെ നിര്യാണത്തിൽ വെള്ളിമാട്കുന്നിൽ ചേർന്ന സർവകകഷി അനുശോചന യോഗത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് കെ.എം അഭിജിത്ത് സംസാരിക്കുന്നു

പി.എം കോയ പാവപ്പെട്ടവരുടെ അത്താണി -സർവകക്ഷി അനുശോചന യോഗം

കോഴിക്കോട്: മുസ്‍ലിം ലീഗ് നേതാവും കെ.എസ്.ആർ.ടി.സി ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പി.എം. കോയയുടെ നിര്യാണത്തിൽ വെള്ളിമാട്കുന്നിൽ ചേർന്ന സർവകകഷി യോഗം അനുശോചിച്ചു.

നിസ്വാർഥ സാമൂഹികസേവനത്തിന്റെ മാതൃകയായിരുന്ന പി.എം. കോയ പാവപ്പെട്ടവരുടെയും പ്രയാസമനുഭവിക്കുന്നവരുടെയും അത്താണിയായിരുന്നു എന്ന് യോഗം അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ മോഹനൻ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർമാരായ ടി. കെ ചന്ദ്രൻ, ഫെനിഷ കെ. സന്തോഷ്, യൂത്ത് കോൺഗ്രസ് നേതാവ് കെ.എം അഭിജിത്ത്, ജെ.ഡി.റ്റി പ്രസിഡൻറ് ഡോ. പി സി അൻവർ, സി.പി.എം ലോക്കൽ സെക്രട്ടറി പി. ബിജുലാൽ, മുസ്‍ലിം ലീഗ് പ്രതിനിധി നവാസ് മൂഴിക്കൽ, ഡി.സി.സി സെക്രട്ടറി പി.വി. ബിനീഷ് കുമാർ, ബി.ജെ.പി പ്രതിനിധി സുധീഷ് , ഐ.എൻ.എൽ പ്രതിനിധി വി.മുസ്തഫ , കോൺഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എച്ച്. താഹ, സൽമ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ, എൻ.സി.പി പ്രതിനിധി പ്രേമദാസ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി സഹദേവൻ , മാധ്യമ പ്രവർത്തകൻ പി. ഷംസുദ്ദീൻ , നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രതിനിധി ടി.ടി നാസർ , എൻ.ജി. ഒ ക്വാർട്ടേഴ്സ് എച്ച് എസ് എസ് പ്രിൻസിപ്പൽ പി.പി. റഷീദലി, പാളയം മമ്മദ് കോയ, ടി എച്ച് താഹ, ദർശന ടി.വി സി.ഇ.ഒ ഹിഷാം ഹസ്സൻ, സ്നേഹ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ടി. സിദ്ദീഖ്, കെ എസ്‌ ടി യു പ്രതിനിധി ഫൈസൽ മാസ്റ്റർ എന്നവർ സംസാരിച്ചു. സുബൈർ വെള്ളിമാട്കുന്ന് സ്വാഗതം പറഞ്ഞു.

Tags:    
News Summary - PM Koya: All-party condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.