ആർ.എസ്.എസി​നെതിരായ പ്രചാരണം പൊലീസ് വി​ലക്കിയെന്ന് പോപുലര്‍ഫ്രണ്ട്

കോ​ഴി​ക്കോ​ട്: ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കാ​ണാ​തെ​പോ​യ സം​ഘ്പ​രി​വാ​റി​ന്റെ വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ പോ​പു​ല​ര്‍ഫ്ര​ണ്ട് സം​ഘ​ടി​പ്പി​ച്ച വി​ഡി​യോ പ്ര​ദ​ര്‍ശ​ന​പ​രി​പാ​ടി പൊ​ലീ​സ് ത​ട​ഞ്ഞ​ത് പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് പോ​പു​ല​ർ​ഫ്ര​ണ്ട് സം​സ്ഥാ​ന നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പെ​രു​മ്പാ​വൂ​ര്‍, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചൊ​വ്വാ​ഴ്ച പ്ര​ദ​ര്‍ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍ക്ക് മു​മ്പേ യു​ദ്ധ​സ​മാ​ന സ​ന്നാ​ഹ​ങ്ങ​ളു​മാ​യെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പൊ​ലീ​സ് ഇ​ട​പെ​ട്ട​ത്.

ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വി​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി. ​അ​ബ്ദു​ല്‍ ഹ​മീ​ദ്, സെ​ക്ര​ട്ട​റി സി.​എ. റ​ഊ​ഫ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Popular Front says police have blocked campaign against RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.