കോ​ഴി​ക്കോ​ട്-​കു​റ്റ്യാ​ടി റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ്​ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന്​ കു​റ്റ്യാ​ടി ബ​സ്​​സ്റ്റാ​ൻ​ഡി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​യ​റാ​നു​ള്ള യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്

സ്വകാര്യ ബസ് സമരം; കെ.എസ്​.ആർ.ടി.സിക്ക്​ കൊയ്​ത്തായി

കു​റ്റ്യാ​ടി: കോ​ഴി​ക്കോ​ട്-​കു​റ്റ്യാ​ടി​ റൂ​ട്ടി​ൽ മൂ​ന്ന്​ ദി​വ​സം നീ​ണ്ടു​നി​ന്ന സ്വ​കാ​ര്യ ബ​സ് ​സ​മ​രം കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ കൊ​യ്​​ത്താ​യി. 47 സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന റൂ​ട്ടി​ൽ പ​ണി​മു​ട​ക്ക് കാ​ര​ണം പെ​രു​വ​ഴി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി കൂ​ടു​ത​ൽ ട്രി​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത് തു​ണ​യാ​വു​ക​യാ​യി​രു​ന്നു. തൊ​ട്ടി​ൽ​പാ​ലം ഡി​പ്പോ​യി​ൽ​നി​ന്ന്​ നി​ല​വി​ലു​ള്ള 100 ട്രി​പ്പു​ക​ൾ​ക്ക്​ പു​റ​മെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ഒ​ഴി​വാ​ക്കി 25 ട്രി​പ്പു​ക​ൾ പു​തു​താ​യി കോ​ഴി​ക്കോ​ട്ടേ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി. ഏ​താ​ണ്ട്​ അ​ത്ര​ത​ന്നെ ട്രി​പ്പു​ക​ൾ കോ​ഴി​ക്കോ​ട്​ ഡി​പ്പോ​യി​ൽ​നി​ന്ന് ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു. വ​ട​ക​ര, മാ​ന​ന്ത​വാ​ടി ഡി​പ്പോ​ക​ളി​ൽ​നി​ന്നും ബ​സു​ക​ളി​റ​ക്കി. ഇ​തു​മൂ​ലം ക​ല​ക്ഷ​നി​ലും ന​ല്ല വ​ർ​ധ​ന​യു​ണ്ടാ​യി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.