കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കായികാധ്യാപകർ പ്രതിഷേധ സമരം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, വീടുകളിൽതന്നെയായിരുന്നു സംസ്ഥാന വ്യാപകമായി കായികാധ്യാപക സംഘടനയായ ഡി.പി.ടി.എയുടെ പ്രതിഷേധം. 2017 സെപ്റ്റംബർ എട്ടിന് സർക്കാർ നൽകിയ വാഗ്ദാനം ലംഘിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.
യു.പി, ഹൈസ്കൂൾ വിഭാഗം കായികാധ്യാപക തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, ഹയർ സെക്കൻഡറിയിൽ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനും നടപ്പാക്കുക, കായികാധ്യാപകരെ ജനറൽ അധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സ്വന്തം വീടുകൾക്ക് മുന്നിൽ നടത്തിയ പ്രതീകാത്മക സമരത്തിൽ ഡി.പി.ടി.എ സംസ്ഥാന പ്രസിഡൻറ് എം. സുനിൽ കുമാർ വർക്കലയിലും ജനറൽ സെക്രട്ടറി എ. മുസ്തഫ മുക്കത്തും ട്രഷറർ കൃഷ്ണദാസ് പാലക്കാട്ടും പ്രതിഷേധത്തിൽ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.