രാമനാട്ടുകര ബൈപാസിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു

രാമനാട്ടുകര: ബൈ​പാ​സ് ജ​ങ്ഷ​ന് സ​മീ​പം പു​ളി​ഞ്ചോ​ട്ടി​ൽ കാർ നിയ​ന്ത്രണംവിട്ടുമറിഞ്ഞു. കൊണ്ടോട്ടിയിൽനിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേരും നിസ്സാര പരിക്കുകളോടെ രക്ഷ​പ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ടാണ് കാർ അപകടത്തിൽപെട്ടത്. ഹൈവേയിൽനിന്ന് താഴേക്ക് പതിച്ച കാറിലെ എയർബാഗ് പ്രവർത്തിച്ചതിനാ​ൽ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജൂ​ൺ 21ന്​ ​പു​ല​ർ​​ച്ചെ സ്വർണക്കടത്ത് സംഘം അപകടത്തിൽപെട്ട് അഞ്ചുപേർ മരിച്ച സ്ഥലത്തിന് സമീപമാണ് അപകടം.

Tags:    
News Summary - ramanattukara car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.