നാളെയും മറ്റന്നാളും റെഡ് അലർട്ട്

കോഴിക്കോട്: കനത്തമഴക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ചയും വ്യാഴാഴ്ചയും കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും മലയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. അടുത്ത നാല് ദിവസം മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശമുണ്ട്. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ചേർന്നു. നാല് ദിവസത്തേക്ക് ക്വാറികൾ അടച്ചിടും. പാറ പൊട്ടിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നിലവിലുള്ള ക്വാറി ഉൽപന്നങ്ങൾ നീക്കുന്നതിന് തടസ്സമില്ല. വെള്ളച്ചാട്ടങ്ങളും നദീതീരമുള്ളതുമായ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടും. എല്ലാ സന്നദ്ധപ്രവർത്തകരെയും തയാറാക്കിനിർത്താനും മണ്ണുമാന്തി, ലോറി തുടങ്ങിയ വാഹനങ്ങളുടെ പട്ടിക സൂക്ഷിക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Red alert for tomorrow and the day after in kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.