കോഴിക്കോട്: വേദഗ്രന്ഥം എന്ന രീതിയിൽ മാത്രമല്ല, ഖുർആന് പ്രചാരം ലഭിച്ചതെന്നും അറബി ഭാഷക്ക് വ്യവസ്ഥാപിതമായ വ്യാകരണം ഉണ്ടായതെല്ലാം ഖുർആൻ അടിസ്ഥാനമാക്കിയാണെന്നും 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ. അബ്ദുല്ല യൂസുഫ് അലിയുടെ ഇംഗ്ലീഷ് ഗ്രന്ഥത്തിന്‍റെ മൊഴിമാറ്റം 'ഖുൻആൻ മലയാളം' രണ്ടാം പതിപ്പിന്‍റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രഫ. എ.ബി. മൊയ്തീൻകുട്ടി അധ്യക്ഷതവഹിച്ചു. ആശയം ഫൗണ്ടേഷൻ ചെയർമാനും വിവർത്തകനുമായ വി.വി.എ. ശുക്കൂർ ഗ്രന്ഥസമർപ്പണം നിർവഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കാലിക്കറ്റ് സർവകലാശാല സംസ്കൃതം വകുപ്പ് അധ്യക്ഷ പ്രഫ. കെ.കെ. ഗീതകുമാരിക്ക് നൽകി പ്രകാശനം ചെയ്തു. കവി കെ. സച്ചിദാനന്ദൻ ഓൺലൈനിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. തവാസുൽ ഇന്‍റർനാഷനൽ സെന്‍റർ സാംസ്കാരിക ഉപദേഷ്ടാവ് ഡോ. അബ്ദുൽ ലത്തീഫ് ചാലിക്കണ്ടി, കവി. എസ്. ജോസഫ്, വിദ്യാഭ്യാസ വിദഗ്ധൻ പ്രഫ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ, വാർത്താവതാരകൻ അഭിലാഷ് മോഹൻ, ജോഷി ജോർജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. ഗ്രന്ഥകാരൻ എ.കെ. അബ്ദുൽ മജീദ് സ്വാഗതവും എ. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.