വേളം: പതിനേഴ് വർഷം മുമ്പ് നിർത്തിവെച്ച മണിമല തിയ്യർകുന്നിലെ കരിങ്കൽ ഖനനം പുനരാരംഭിക്കാൻ നീക്കം. ഖനനം പുനരാരംഭിച്ചാൽ കുടിവെള്ള സ്രോതസ്സുകൾ നശിക്കുമെന്നും വീടുകൾക്ക് നാശം സംഭവിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. പ്രശ്നം താലൂക്ക് വികസനസമിതിയിൽ സി.പി.ഐ പ്രതിനിധി ഉന്നയിച്ചിരുന്നു. എന്നാൽ, ക്വാറി മാഫിയക്ക് സഹായകരമാവുംവിധം സർവേ നടപടികളൊക്കെ വേഗം പൂർത്തിയായി വരുകയാണെന്നാണ് വ്യക്തമായത്. കഴിഞ്ഞ മഴക്കാലത്ത് ഈ ക്വാറിയുടെ വശത്തുനിന്ന് കൂറ്റൻ പാറ ഇടിഞ്ഞിരുന്നു. താഴേക്കുപതിക്കാതെ തങ്ങിനിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ഖനനം പുനരാരംഭിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് സി.പി.ഐ പള്ളിയത്ത് ബ്രാഞ്ച് കുടുംബസംഗമം ആവശ്യപ്പെട്ടു. ജില്ല കൗൺസിൽ അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
എൻ.പി. സുജിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ, രജീന്ദ്രൻ കപ്പള്ളി, സി.കെ. ബിജിത്ത് ലാൽ, സി.കെ. ബാബു, കെ. സത്യൻ, ലോക്കൽ സെക്രട്ടറി സി. രാജീവൻ, പി. സുനിൽ കുമാർ, റിനിത പള്ളിയത്ത് എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് സംഘം തിയ്യർകുന്ന് സന്ദർശിച്ചു
വേളം: ലക്ഷംവീട് കോളനിക്കുസമീപം ചെങ്കുത്തായിനിൽക്കുന്ന സ്ഥലത്ത് കരിങ്കൽ ക്വാറിക്ക് അനുമതിനൽകരുതെന്ന് പഞ്ചായത്ത് യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു. കുറുവങ്ങാട് കുഞ്ഞബ്ദുല്ല, മഠത്തിൽ ശ്രീധരൻ, കെ.സി. മുജീബ് റഹ്മാൻ, ടി.വി. കുഞ്ഞിക്കണ്ണൻ, കെ.കെ. അബ്ദുല്ല, ഇ.കെ. കാസിം, ടി.കെ. കരീം, യൂസഫ് പള്ളിയത്ത്, കരീം മാങ്ങോട്ട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.