കരിപ്പൂർ: ദേശീയ പാത കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. തേഞ്ഞിപ്പലം മുല്ലപ്പടി വള്ളിത്തൻ വീട്ടിൽ മുഹമ്മദ് ഷാഫി (39), കരിപ്പൂർ നെടുംതൊടിക സ്വദേശി കോലോത്തുംതൊടിക മുഹമ്മദ് റിസ്വാൻ (24) എന്നിവരാണ് പിടിയിലായത്. കവർച്ച സംഘത്തലവനാണ് ഷാഫി. ഇവരിൽനിന്ന് കഞ്ചാവും എം.ഡി.എം.എയും 1,97,000 രൂപയും പിടികൂടി.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഷാഫിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കവർച്ച കേസുകളുണ്ട്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശ പ്രകാരം കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, എസ്.ഐ മുരളി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.