പന്തീരാങ്കാവ്: ആളും ആരവവുമില്ലാതെ അവരൊന്നിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരിലൊരാളായ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശാരുതിയും സംഘടനയിലെ സഹപ്രവർത്തകൻ എ. സുർജിത്തുമാണ് വരണമാല്യം ചാർത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം നീണ്ടുപോയ വിവാഹ ചടങ്ങുകൾ വളരെ ലളിതമായാണ് നടത്തിയത്.
സംഘടനാ പ്രവർത്തനത്തിനിടയിലാണ് സി.പി.എം അമ്മത്തൂർ ബ്രാഞ്ച്, ഡി.വൈ.എഫ്.ഐ ഇരിങ്ങല്ലൂർ മേഖലാ കമ്മിറ്റികളിൽ അംഗമായ സുർജിത്തും ശാരുതിയും വിവാഹിതരാവാൻ തീരുമാനിക്കുന്നത്. സി.പി.എം ഇരിങ്ങല്ലൂർ ബ്രാഞ്ച് അംഗമായിരുന്നു ശാരുതി. പ്രളയകാലത്തും കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ച് ശാരുതി ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പ്രവർത്തനങ്ങളാണ് ഒളവണ്ണ ഒന്നാം വാർഡിൽനിന്ന് ഗ്രാമപഞ്ചായത്ത് െതരഞ്ഞെടുപ്പിലേക്കും പിന്നീട് പ്രസിഡൻറ് സ്ഥാനത്തേക്കും ശാരുതിയെ പരിഗണിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്.
രണ്ടു വർഷത്തോളമായി വിവാഹിതരാവാൻ തീരുമാനിച്ചിരുന്നെങ്കിലും എൽഎൽ.ബി പഠനവും അതിനിടയിൽ വന്ന തെരഞ്ഞെടുപ്പും മൂലം വിവാഹം നീളുകയായിരുന്നു. ഇതിനിടയിൽ ശാരുതി കോഴ്സ് പൂർത്തിയാക്കി വക്കീലായി എൻറോൾ ചെയ്തു. കോവിഡിെൻറ രണ്ടാം തരംഗമെത്തിയതോടെ പിന്നെയും നീണ്ട ചടങ്ങ് ബുധനാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.