വെള്ളിമാടുകുന്ന്: ഭിന്നശേഷിക്കാരിയായ 21കാരിയെ പീഡിപ്പിച്ച കേസിൽ അന്തർസംസ്ഥാന തൊഴിലാളിയെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിമാടുകുന്ന് അമ്മോത്ത് വാരോഴിക്കൽ താഴത്ത് വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി സത്യമൂർത്തിയെയാണ് എസ്.ഐ എം.കെ. അനിൽകുമാർ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ വെള്ളിമാട്കുന്ന് റേഷൻ കടക്കരികിൽനിന്ന് യുവതിയെ കാഞ്ഞിരത്തിങ്കൽ അമ്മോത്ത് പള്ളിക്കു സമീപമുള്ള തെൻറ വാടക വീട്ടിലേക്ക് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് സുഖമില്ലാതെ കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു. മൊബൈൽ റീചാർജ് ചെയ്യാൻ പുറത്തിറങ്ങിയ പെൺകുട്ടിക്ക് റീചാർജ് ചെയ്തുതരാം എന്നുപറഞ്ഞ് ഇയാൾ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഭാര്യയും മക്കളും രണ്ടു ദിവസമായി അനുജത്തിയുടെ വീട്ടിലായിരുന്നു.
പ്രദേശത്തുനിന്ന് പ്രണയിച്ച് വിവാഹംചെയ്ത സൂര്യമൂർത്തി ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഭാര്യയുടെ പരാതിയിൽ തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ അന്വേഷിക്കാനെത്തിയ എസ്.ഐ എം.കെ. അനിൽകുമാർ സൂര്യമൂർത്തിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരുകയായിരുന്നു. സ്റ്റേഷനിലെത്തിച്ചശേഷം പീഡനത്തിനിരയായ പെൺകുട്ടി തെൻറ ഫോൺ ഒരാൾ പിടിച്ചു വാങ്ങിച്ചെന്ന പരാതിയുമായി സീനിയർ സി.പി.ഒ ഷാജിയെ സമീപിക്കുകയായിരുന്നു. ആൾ ആരാണെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി സൂര്യമൂർത്തിയെ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതിനിടയിലാണ് സൂര്യമൂർത്തി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയത്.
പൊലീസ് ഇൻസ്പെക്ടർ ടി.പി. ശ്രീജിത്തിെൻറ ചോദ്യംചെയ്യലിൽ ഇയാൾ സംഭവം പൊലീസിനോട് വിശദീകരിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തി. പ്രായപൂർത്തിയാവുന്നതിനു മുമ്പും പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.