കോഴിക്കോട്: തൊണ്ടയാട് ജങ്ഷനുസമീപം നിർമാണത്തിലുള്ള ബഹുനില കെട്ടിടത്തിെൻറ സ്ലാബ് വീണുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന തമിഴ്നാട് ശങ്കരാപുരം കൊടിയാനൂർ നോർത്ത് സ്ട്രീറ്റിലെ ഗണേശൻ (31) ആണ് വെള്ളിയാഴ്ച രാവിലെയോടെ മരിച്ചത്. കെട്ടിട നിർമാണ കരാർ ഏറ്റെടുത്ത തമിഴ്നാട്ടിലെ ടീം ഏജിെൻറ തൊഴിലാളിയാണിദ്ദേഹം.
ഞായറാഴ്ച രാവിലെ ഏഴരയോടെയുണ്ടായ അപകടത്തിൽ നിർമാണ കമ്പനിയിലെ എൻജിനീയർ തമിഴ്നാട് മേലെപാളയം തൈക്കസ്ട്രീറ്റിൽ സലീം ഖാൻ (26), തൊഴിലാളി പുതുക്കോട്ട സ്വദേശി കാർത്തിക് (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പുതുക്കോട്ട സ്വദേശി ജീവാനന്ദ് (22), തിരുവണ്ണാമല സ്വദേശികളായ തങ്കരാജ് (32) എന്നിവരിപ്പോഴും ചികിത്സയിലാണ്.
നാലാം നിലയിൽ തൂണുകൾക്ക് മുകളിൽ ക്രെയിൻ ഉപയോഗിച്ച് സ്ലാബുകൾ വെക്കവേ ഒരു ഭാഗത്തെ താൽക്കാലിക തൂൺ ചരിയുകയും തൊഴിലാളികളുടെ ദേഹത്തേക്ക് സ്ലാബുകൾ നിലംപൊത്തുകയുമായിരുന്നു. രേവതിയാണ് മരിച്ച ഗണേശിെൻറ ഭാര്യ. മക്കൾ: ധീന, ശ്രിജ, കതിരവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.