കാരാട്: ഏത് നട്ടപ്പാതിരക്കും ജീവരക്തം തേടിയുള്ള ഒരു ഫോൺവിളി പ്രതീക്ഷിക്കുന്നുണ്ട് വാഴയൂർ കക്കോവിലെ രക്തദാന സേനയിലെ (ബി.ഡി.എ.കെ) സന്നദ്ധ പ്രവർത്തകർ. രക്തം തേടിയെത്തുന്ന ആരെയും നിരാശരാക്കാതിരിക്കാൻ പണം മുടക്കി ആപ് നിർമിച്ചാണ് വാട്സ്ആപ് കൂട്ടായ്മയിലൂടെ ജന്മമെടുത്ത സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയുടെ പ്രവർത്തനം. 2014ലാണ് കക്കോവ് കേന്ദ്രമായി രക്തദാന പ്രവർത്തകർ വാട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങുന്നത്.
സ്വയംസന്നദ്ധരായി എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ അത് അഞ്ച് ഗ്രൂപ്പുകളായി. നിർബന്ധിക്കാതെ രക്തദാനത്തിന് തയാറാവുന്നവരെയാണ് ഗ്രൂപ്പുകളിൽ ചേർക്കുന്നത്.
മെഡിക്കൽ കോളജ് ഉൾപ്പെടെ കോഴിക്കോട്ടെ ആശുപത്രികളിൽനിന്നാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ വരുന്നത്. മലപ്പുറത്തെയും മറ്റ് ജില്ലകളിലെയും ആശുപത്രികളിൽനിന്നും രക്തം തേടിയുള്ള സന്ദേശങ്ങളെത്താറുണ്ട്. വനിതകളുൾപ്പെടെ 1300ഓളം പ്രവർത്തകരാണ് സേനയുടെ ജീവനാഡി.
രക്തദാനം മാത്രമല്ല, കേശദാനവും ഇവർ നിർവഹിക്കുന്നുണ്ട്. 2000 പിന്നിട്ടിട്ടുണ്ട് നിലവിൽ രക്തം ദാനം ചെയ്തവരുടെ എണ്ണം. ആശുപത്രികളിലെ രക്തബാങ്കുകളിൽ രക്തത്തിെൻറ അളവ് കുറയുമ്പോൾ ക്യാമ്പുകളിലൂടെ രക്തദാനത്തിനും ഇവർ സന്നദ്ധരാവാറുണ്ട്.
കെ.സി. നുഫൈൽ, എം.പി. ഫൈസൽ, പി.കെ. ജതിൻ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെയാണ് സ്വന്തമായി ആപ് നിർമിച്ചത്.
എന്നതാണ് ആപ്. രക്തം ദാനം ചെയ്ത പ്രവർത്തകരുടെ വിവരങ്ങളും സമയപരിധിയുമെല്ലാം ഇതിൽ രേഖപ്പെടുത്തും. പ്രവർത്തനങ്ങളെ കൂടുതൽ ലളിതമാക്കാൻ ഇത് സഹായിക്കുന്നുണ്ട്. ദൈനംദിന ആവശ്യങ്ങളിൽ ഇടപെടുന്നതിന് 50 പേരുടെ ഒരു ആക്ടിവ് ഗ്രൂപ്പുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.