കടലുണ്ടി: ചാലിയം ഉമ്പിച്ചി ഹാജി സ്കൂളിലെ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയിൽ ചൈൽഡ് ലൈൻ അധികൃതർ വ്യാഴാഴ്ച വിദ്യാർഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതിപ്പെട്ട് രക്ഷിതാവ് സ്കൂളിലെത്തിയത്. സംഭവം അധ്യാപകരുമായി വാക്കുതർക്കമുണ്ടാവുകയും സംഘട്ടനത്തിലെത്തുകയും ചെയ്തു. മൂന്ന് അധ്യാപകർക്ക് പരിക്കേറ്റിരുന്നു.
അധ്യാപകരുടെ പരാതിയിൽ സംഭവവുമായി ബന്ധപ്പെട്ട് ബേപ്പൂർ പൊലീസ് കേസെടുത്തിരുന്നു. അധ്യാപകർ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. വിദ്യാർഥിനിയുടെ ബന്ധുക്കൾ വ്യാഴാഴ്ച ഫറോക്ക് അസി. കമീഷണറെ കാണാനെത്തിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ ഫോണിൽ ബന്ധപ്പെടുകയും എന്നാൽ കമീഷണറുടെ ഭാഗത്തു നിന്ന് തൃപ്തികരമല്ലാത്ത സംസാരം ഉണ്ടായെന്നും അതിനാലാണ് കേസ് ചൈൽഡ് ലൈനിന് കൈമാറിയതെന്നും വിദ്യാർഥിനിയുടെ ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.