തനിമ വിവര്‍ത്തന ലേഖന മത്സരം: കെ.പി. മന്‍സൂര്‍ അലിക്ക് ഒന്നാം സ്ഥാനം

കോഴിക്കോട്: കവിയും വിവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന റഹ്മാന്‍ മുന്നൂരിന്റെ സ്മരണാര്‍ഥം തനിമ കലാസാഹിത്യവേദി സംസ്ഥാന കമ്മിറ്റി സംഘടിച്ച റഹ്മാന്‍ മുന്നൂര് അനുസ്മരണ വിവര്‍ത്തനലേഖന മത്സരത്തില്‍ ഒന്നാംസ്ഥാനം കെ.പി. മന്‍സൂര്‍ അലി (കോഴിക്കോട്) കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ബാസില്‍ പി.എ. (മലപ്പുറം) അബൂബക്കര്‍ എം.എ. (എറണാകുളം) എന്നിവര്‍ക്കാണ്.

ബാസിൽ പി.എ, അബൂബക്കർ എം.എ.

 

മാധ്യമം ദിനപത്രത്തില്‍ സീനിയർ സബ്എഡിറ്ററാണ് മന്‍സൂര്‍ അലി. മാധ്യമം ബുക്‌സ് പുറത്തിറക്കിയ 'ഗാന്ധി നെഹ്‌റു സംശയങ്ങള്‍ക്ക് ഒരു മറുപടി.' ഡി.സി ബുക്‌സ് പുറത്തിറക്കിയ 'പുതിയ വിദ്യാഭ്യാസനയം സമീപനങ്ങളും വിമര്‍ശനങ്ങളും' എന്നിവയുടെ വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്.

ഐ.ഐ.ടി ഗാന്ധിനഗറില്‍ എം.എ വിദ്യാര്‍ഥികളാണ് ബാസില്‍ പി.എയും അബൂബക്കര്‍ എം.എയും. ക്യാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വിജയികള്‍ക്കുള്ള സമ്മാനസമര്‍പ്പണം സെപ്തംബര്‍ 21ന് വൈകുന്നേരം നാലു മണിക്ക് പാലക്കാട് ആലത്തൂരില്‍ നടക്കുമെന്ന്​ ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - Tanima Translation Competition: First place for KP Mansoor Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.