പരീക്ഷക്കിടെ അധ്യാപകർക്ക് ​സെക്​ടറൽ മജിസ്​ട്രേട്ട്​​ പണിയും

കോഴിക്കോട്​: ജില്ലയിൽ കോവിഡ്​ പ്രതിരോധത്തിനായി പുതിയ സെക്ടറൽ മജിസ്​ട്രേട്ടുമാരെ നിയമിച്ചതിൽ ഏറെയും ഹയർ ​െസക്കൻഡറി അധ്യാപകർ. ഈ മാസം 28ന്​ പ്ലസ്​ ടു​ പ്രാക്​ടിക്കൽ പരീക്ഷ നടക്കാനിരിക്കേയാണ്​ നിരവധി ഹയർ ​െസക്കൻഡറി അധ്യാപകർക്ക്​ പുതിയ ചുമതല നൽകിയത്​. ജില്ലയിൽ 70 വില്ലേജുകളിലേക്കാണ്​ പുതിയ ബാച്ച്​ സെക്​ടറൽ മജിസ്​ട്രേട്ടുമാരെ നിയമിച്ചത്​.

ഇതിൽ 52 പേരും ഹയർ ​െസക്കൻഡറി അധ്യാപകരാണ്.​ പരീക്ഷ ഡ്യൂട്ടിയും ഓൺലൈൻ ക്ലാസുമടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാതെയാണ്​ ഇ​വരെ നിയോഗിച്ചത്​. ഈമാസം 24 മുതൽ ജൂലൈ 31വരെയാണ്​ നിയമനം. ജൂൺ ഒന്നിന്​ ശേഷം ഹയർ ​െസക്കൻഡറി അധ്യാപകരെ അധികമായി സെക്​ടറൽ മജസ്​ട്രേട്ട്​​ ചുമതലയിൽ നിയമിക്കാറില്ലെന്ന്​ അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - teachers get sectoral magistrate duty also amid exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.