താമരശ്ശേരി: നാലംഗ കുടുംബത്തിന് അന്തിയുറങ്ങാൻ ഒരു കൊച്ചുവീടെന്ന സ്വപ്നം പൂവണിയാന്‍ സുമനസ്സുകളുടെ സഹായം വേണം. ഭര്‍ത്താവ് മരിക്കുകയും ഏക മകള്‍ ഉപേക്ഷിച്ചുപോവുകയും ചെയ്ത അമ്പായത്തോട് മിച്ചഭൂമിയിലെ ചോലയില്‍ പാത്തുമ്മയും മൂന്ന് പേരമക്കളും കയറിക്കിടക്കാനൊരു അടച്ചുറപ്പുള്ള വീടില്ലാത്തതിന്റെ പ്രയാസത്തിലാണ്.
താമരശ്ശേരി ജി.എച്ച്.എസ്.എസ് വിദ്യാർഥികളായ റസിയ (14), റഹീസ് (12), കാരുണ്യതീരം സ്കൂള്‍ വിദ്യാർഥി ഇയാസ് (7) എന്നീ പേരമക്കളാണ് പാത്തുമ്മയുടെ കൂടെയുള്ളത്. മണ്‍കട്ടകൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയൊരു മുറിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിന് താഴെയായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.
രണ്ടുമാസം മുമ്പുണ്ടായ തീപിടിത്തത്തില്‍ ഇത് അഗ്നിക്കിരയായതോടെ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് കുടുംബം. കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് പണിചെയ്തും കിട്ടുന്ന തുച്ഛമായ പണം കൊണ്ടായിരുന്നു പാത്തുമ്മ മൂന്ന് കുട്ടികളെയും പോറ്റിയത്. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയാണ് പൂനൂരിലെ സന്നദ്ധ കൂട്ടായ്മയായ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് വീട് നിര്‍മാണത്തിനുള്ള നടപടികള്‍ തുടങ്ങിയത്.
ഇവരുടെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുണ്ട്. സഹായം നൽകാൻ താൽപര്യമുള്ളവർ ചുവടെയുള്ള അക്കൗണ്ട് നമ്പറിൽ അയക്കണമെന്ന് ഹെൽത്ത് കെയർ ഫൗണ്ടേഷൻ സെക്രട്ടറി സി.കെ. ഷമീർ ബാവ അറിയിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ, എസ്.ബി.ഐ പൂനൂർ, അക്കൗണ്ട് നമ്പർ: 31252571409, ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എൻ 0008662, ഗൂഗ്ൾ പേ നമ്പർ: 7034247060.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.