താമരശ്ശേരി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് േകാഴിക്കോട് െമഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വടകര താഴെഅങ്ങാടി പാണ്ടികശാല വളപ്പ് ശൈഖ് പള്ളിക്ക് സമീപം ചങ്ങോത്ത് ഹംസയുടെ മകൻ മുഹമ്മദ് അനീസ് (28) ആണ് മരിച്ചത്. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്കടുത്ത് അവേലത്ത് ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടം.
റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്നും അനീസും സുഹൃത്തും തെറിച്ച് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനീസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സുഹൃത്തിെൻറ പരിക്ക് ഗുരുതരമല്ല. അനീസിെൻറ മാതാവ്: ഹൈറു. സഹോദരി അഫ്സാന.
നാട്ടുകാരുടെ കണ്ണിൽ െപാടിയിടാൻ കുഴിയടക്കൽ
താമരശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിക്ക് ഒച്ചിന്റെ േവഗതയായതിനാൽ യാത്രക്കാരുടെ ജീവനാണ് അപകടത്തിലാവുന്നത്.ബുധനാഴ്ച പുലര്‍ച്ചെ സംസ്ഥാന പാതയില്‍ പൂനൂര് അവേലത്ത്് സ്കൂട്ടറില്‍ സഞ്ചരിക്കവെ റോഡിലെ കുഴിയില്‍ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശി മുഹമ്മദ് അനീസ് (26) ആണ് അവസാനത്തെ ഇര. അനീസ് കോഴിക്കോട് െമഡിക്കൽ േകാളജ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ പത്തരേയാടെയാണ്
മരിച്ചത്. കൊയിലാണ്ടി മുതല്‍ താമരശ്ശേരി വരെ നിരവധി ഇടങ്ങളിലാണ് പൊട്ടിപ്പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ടത്. നിലവില്‍ അറ്റകുറ്റപ്പണി നടക്കുന്ന റോഡില്‍ താല്‍ക്കാലികമായിപോലും വലിയ കുഴികള്‍ അടക്കാന്‍ അധികൃതര്‍ തയാറാവാത്തതാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്. ഇത്തരം കുഴികളില്‍ നിരവധി പേര് വീണു പരിക്കേറ്റ് ചികിത്സയിലാണ്. രാത്രികാലങ്ങളില്‍ റോഡിലെ കുഴികള്‍ ചെറിയ വാഹനയാത്രക്കാര്‍ക്ക് മരണക്കെണിയായി മാറുന്ന സ്ഥിതിയാണുള്ളത്.
കുഴികള്‍ താല്‍ക്കാലികമായെങ്കിലും നികത്താന്‍ നാട്ടുകാരും സന്നദ്ധ സംഘടനകളും ബന്ധപ്പെട്ട അധികൃതരോടാവശ്യമുന്നയിച്ചിരുെന്നങ്കിലും ഒരു നടപടിയുമുണ്ടായില്ല. െഗയിൽ െെപപ്പ്ലൈൻ സ്ഥാപിക്കാനെടുത്ത കുഴികളും ചാലുകളും െെപപ്പ് സ്ഥാപിെച്ചങ്കിലും േറാഡ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. നിരവധി വാഹനങ്ങളാണ് ഈ ചാലുകളിൽ അകപ്പെട്ട് നിത്യേനയെന്നോണം യാത്ര മുടങ്ങുന്നത്. സംസ്ഥാന പാതയിൽ തച്ചംെപായിൽ, ഉണ്ണികുളം, ബാലുശ്ശേരി ഭാഗങ്ങളിൽ ഓവുചാലുകളുടെ പ്രവൃത്തിയടക്കം മുടങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, സ്കൂട്ടർ കുഴിയിൽ വീണതിനെ തുടർന്ന് യുവാവ് മരിച്ചതിനുപിന്നാലെ നാട്ടുകാരുടെ കണ്ണിൽ െപാടിയിടാൻ വ്യാഴാഴ്ച ഉച്ചക്കുേശഷം േലാറിയിൽ പാറെപ്പാടിയും െമറ്റലും വിതറി താൽക്കാലികമായി കുഴികൾ അടച്ചു. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും അധികൃതർക്ക് േനരിടേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.