വീട്ടുകാരറിയാതെ നാടുവിട്ട പതിമൂന്നുകാര​െൻറ സ്‌കൂട്ടര്‍ അപകടത്തിൽപെട്ടു

താമരശ്ശേരി: വീട്ടുകാരറിയാതെ നാടുവിട്ട പതിമൂന്നുകാര​െൻറ സ്‌കൂട്ടര്‍ അപകടത്തിൽപെട്ടു. ദേശീയപാതയില്‍ ചുങ്കം ജങ്​ഷനില്‍ ശനിയാഴ്ച രാവിലെ എഴോടെയായിരുന്നു അപകടം. സംസ്ഥാന പാതയില്‍ കൂടത്തായി ഭാഗത്തുനിന്നും സ്‌കൂട്ടറില്‍ അമിത വേഗതയില്‍ വരുകയായിരുന്നു 13 കാര​െൻറ സ്‌കൂട്ടറിടിച്ച് മൂന്നുബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകീട്ട്​ കല്‍പറ്റയില്‍ നിന്നും വീട്ടുകാരറിയാതെ സ്‌കൂട്ടറുമായി നാടുവിടുകയായിരുന്നു. രാത്രി കൂടത്തായിയിലെ കട വരാന്തയില്‍ കിടന്നുറങ്ങുകയും ശനിയാഴ്ച രാവിലെ അവിടെ നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരവേയാണ്​ ചുങ്കം ജങ്​ഷനില്‍ അപകടത്തിൽപെട്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പൊലീസെത്തി കുട്ടിയെ സ്​റ്റേഷനിലേക്ക് കൊണ്ടുപോയി. കല്‍പറ്റ പൊലീസെത്തി കുട്ടിയെ കല്‍പറ്റ ജുവനൈൽ കോടതിയില്‍ ഹാജരാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.