ഈങ്ങാപ്പുഴ: പരാതിക്കാരെൻറ മൊഴി മാറ്റിയെഴുതി വ്യാജ ഒപ്പിട്ട് എഫ്.ഐ.ആറിൽ ചേർത്തതായി പരാതി. ഈങ്ങാപ്പുഴയിൽ വ്യാജ മന്ത്രവാദ ചികിത്സ നടത്തുന്നതിനെതിരെ പ്രതികരിച്ചതിന് അയൽവാസി പനച്ചിയിൽ കുര്യനെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു.
ഇതു സംബന്ധിച്ച് താമരശ്ശേരി പൊലീസിൽ താൻ നൽകിയ പരാതിയിൽ മൊഴിയെടുത്ത അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി മാറ്റിയെഴുതി വ്യാജ ഒപ്പിട്ടതായി കാണിച്ച് കുര്യൻ റൂറൽ എസ്.പിക്കും വിജിലൻസിനും പരാതി നൽകി. പൊലീസിൽ നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ മാറ്റി മൊഴിയെഴുതി അന്വേഷണ ഉദ്യോഗസ്ഥൻതന്നെ കുര്യെൻറ ഒപ്പിടുകയായിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.