പൂനൂർ: ഇന്നലെകളെ ഓർത്തെടുക്കാൻ 42 വർഷങ്ങൾക്കുശേഷം വീണ്ടും അവര്‍ ഒത്തുചേര്‍ന്നു. പൂനൂര് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ 1980 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളാണ് പഴയകാല ഓർമകൾ അയവിറക്കാനും പരിചയം പുതുക്കാനും കുടുംബാംഗങ്ങളെ പരിചയപ്പെടുത്താനുമായി അവസരമൊരുക്കിയത്.
സംഗമം മിയാസ് കോളജ് പ്രിൻസിപ്പല്‍ പി.കെ. സുലൈമാൻ ഉദ്ഘാടനം ചെയ്തു. നാസർ മുതുവാട്ടിശ്ശേരി അധ്യക്ഷത വഹിച്ചു. ഫൈസൽ എളേറ്റിൽ, എഴുത്തുകാരൻ മജീദ് മൂത്തേടത്ത്, നാസർ മാസ്റ്റർ, എം.എസ്. സുവർണ, പി.വി. മുഹമ്മദ്, ശ്രീനി ചളിക്കോട്, റുഖിയ, പി.സി. മുഹമ്മദ്, കോമളവല്ലി, കെ.പി.എം റസാഖ് എന്നിവര്‍ സംസാരിച്ചു.
വിട പറഞ്ഞ സഹപാഠികൾക്കും അധ്യാപകർക്കും യോഗം അനുശോചനം രേഖപ്പെടുത്തി. കെ. ദാമോദരൻ യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു. കെ.കെ. പൗറൂട്ടിയെ ആദരിച്ചു. കലാപരിപാടികളും നടന്നു. ഖാദർ എളേറ്റിൽ സ്വാഗതവും കെ.പി. കലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.