താമരശ്ശേരി: പൗരത്വ സമരത്തിെൻറ പേരില്‍ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ താമരശ്ശേരി കോടതിയില്‍ ഹാജരായി.
കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് കിഴക്കോത്ത് പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിലെ പ്രതിയായ റസാഖ് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ ഉറപ്പ് പാലിച്ചില്ലെന്നും പൗരത്വസമരക്കാരെ വേട്ടയാടുന്ന നിലപാടാണ് ഇപ്പോഴും എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് എം.എ. റസാഖ് മാസ്റ്റര്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ സമരത്തിെൻറ ഭാഗമായി 2019 ഡിസംബര്‍ 26നാണ് കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കിഴക്കോത്ത് പോസ്റ്റ് ഓഫിസ് ഉപരോധിച്ചത്.
കൊടുവള്ളി െപാലീസ് സ്ഥലത്തെത്തി ധർണ ഉദ്ഘാടനം െചയ്ത എം.എ. റസാഖ് മാസ്റ്ററെയും യൂത്ത് ലീഗ് ഭാരവാഹികളായ 11 പേരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയുമായിരുന്നു. കോടതിയില്‍ ഹാജരാവാന്‍ സമന്‍സ് വന്നെങ്കിലും ഹാജരാരായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.