പൊലീസിന്​ മുന്നിൽ കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം

താ​മ​ര​ശ്ശേ​രി: പൊ​ലീ​സി​ന്​ മു​ന്നി​ൽ ക​ഴു​ത്ത് മു​റി​ച്ച് ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യ ആ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ദ്യ ല​ഹ​രി​യി​ൽ ബൈ​ക്കോ​ടി​ച്ചെ​ത്തി പൊ​ലീ​സി​നു മു​ന്നി​ൽ ക​ഴു​ത്തു മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച പു​തു​പ്പാ​ടി നെ​രൂ​ക്കും​ചാ​ൽ പു​ത്ത​ല​ത്ത് അ​ബ്ദു​സ്സ​ലാ​മി​നെ​യാ​ണ് (47) പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ താ​മ​ര​ശ്ശേ​രി ചു​ങ്ക​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ൾ അ​പ​ക​ട​ക​ര​മാ​യി ബൈ​ക്കോ​ടി​ച്ച് വ​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി ചു​ങ്ക​ത്ത് വെ​ച്ച് ഇ​യാ​ളു​ടെ ബൈ​ക്ക്​ പൊ​ലീ​സ്​ ത​ട​യു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് നി​ർ​ത്തി​യ അ​ബ്ദു​സ്സ​ലാം പെ​ട്ടെ​ന്ന് ​ൈക​യി​ലു​ണ്ടാ​യി​രു​ന്ന ബ്ലേ​ഡ് എ​ടു​ത്ത് ക​ഴു​ത്തി​ന് സ്വ​യം മു​റി​വേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ഇ​യാ​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്​​പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.



Tags:    
News Summary - Attempted suicide by slitting his throat in front of police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.