താമരശ്ശേരിയില്‍ ഡി.എഫ്.ഒ എം. രാജീവനെ യു.ഡി.എഫ് പ്രവർത്തകര്‍ തടയുന്നു

ബഫര്‍ സോണ്‍ വിജ്ഞാപനം: ഡി.എഫ്.ഒയെ താമരശ്ശേരിയിൽ തടഞ്ഞുവെച്ചു

താമരശ്ശേരി: പരിസ്ഥിതി േലാല പ്രദേശവുമായി ബന്ധ െപ്പട്ട വിശദീകരണത്തിനായി താമരശ്ശേരിയിൽ എത്തിയ കോഴിക്കോട് ഡി.എഫ്.ഒയെ സമരസമിതി പ്രവത്തകര്‍ തടഞ്ഞുവെച്ചു. പുതുപ്പാടി, കട്ടിപ്പാറ മേഖലയിലെ പ്രദേശങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം നടന്നുവരുകയാണ്.

ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടില്ലെന്നു വിശദീകരിക്കുന്നതിനായാണ്​ ജില്ല വനം വകുപ്പ് ഓഫിസര്‍ എം. രാജീവന്‍ പുതുപ്പാടി മട്ടിക്കുന്ന്​, കണ്ണപ്പന്‍കുണ്ട് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയത്​. ഡി.എഫ്.ഒ താമരശ്ശേരി വനംവകുപ്പ് ഓഫിസില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ സമര സമിതി നേതാക്കളെ കാണുമെന്ന്​ അറിയിച്ചിരുന്നു.

എന്നാല്‍, തങ്ങളെ ആരും വിവരമറിയിച്ചിട്ടില്ലെന്നും എൽ.ഡി.എഫ് നേതാക്കളെ മാത്രമേ വിവരമറിയിച്ചിട്ടുള്ളൂ എന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. വനം വകുപ്പ് ഓഫിസില്‍ നടന്ന വിശദീകരണയോഗം കഴിഞ്ഞിറങ്ങുന്നതിനിടയില്‍ എത്തിയ കര്‍ഷകനേതാക്കളും യു.ഡി.എഫ് നേതാക്കളും ഡി.എഫ്.ഒയെ ഗേറ്റില്‍ തടഞ്ഞുവെച്ചു.

ഇത് നേരിയ സംഘര്‍ഷത്തിനും വാക്കേറ്റത്തിനും കാരണമായി. സമരക്കാരെ െപാലീസ് ബലം പ്രയോഗിച്ചു നീക്കംചെയ്ത ശേഷമാണ് ഡി.എഫ്.ഒ യാത്ര തുടർന്നത്. ഡി.എഫ്.ഒയെ കൈയേററം ചെയ്‌തെന്ന പരാതിയില്‍ യു.ഡി.എഫ് നേതാക്കളായ അഡ്വ. ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട് എന്നിവരടക്കം കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെ കേസ് എടുത്തു.

Tags:    
News Summary - Buffer zone notification: DFO detained at Thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.