താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞുനിർത്തി 68 ലക്ഷം രൂപ കവർന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് മൂർഖനാട് പാറക്കൽ താഴം അബ്ദുൽ മെഹ്റൂഫിനെ (33) ആണ് താമരശ്ശേരി പൊലീസ് കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽനിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 13നാണ് സംഭവം. സംഭവത്തിന്റെ തലേദിവസം വയനാട്ടിലെ റിസോർട്ടിൽ താമസിച്ച് കവർച്ച പദ്ധതി തയാറാക്കുകയും പിറ്റേന്ന് രാവിലെ കൊടുവള്ളിയിലേക്ക് കാറിൽ വരുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയും മൈസൂരുവിൽ താമസക്കാരനുമായ വിശാൽ ഭഗത് മട്കരിയെ (27) സംഘം കൊള്ളയടിച്ച് കാറുമായി കടന്നുകളയുകയുമായിരുന്നു. തൃശൂരിലെത്തി സംഘാംഗങ്ങൾക്ക് 50,000 രൂപ വീതം നൽകിയതായും പൊലീസ് പറഞ്ഞു. എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്ത് പറമ്പിൽ ഷാമോൻ (23), കണ്ണൂർ ഇരിട്ടി കോയിലേരി ഹൗസിൽ അജിത്ത് (30), താമരശ്ശേരി മൂന്നാംതോട് മുട്ടുകടവ് സുബീഷ് (40) എന്നിവർ നേരത്തേ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.