താമരശ്ശേരി: ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ചുങ്കത്ത് ബാർബർ ഷോപ്പ് നടത്തുന്ന ഉത്തർപ്രദേശ് മുറാദാബാദ് സ്വദേശി മുഹമ്മദ് റാഷിദിനും (28), മുൻ ജീവനക്കാരനായ ഫഹീമിനുമാണ് (22) കുത്തേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
ഫഹീമിന് നേരത്തേ ജോലി ചെയ്ത വകയിൽ റാഷിദ് നൽകാനുള്ള തുക ആവശ്യപ്പെട്ട് കടയിലെത്തിയ ഫഹീം മേശപ്പുറത്തുണ്ടായിരുന്ന കത്തി ഉപയോഗിച്ച് റാഷിദിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചെറുത്തുനിൽപിനിടെ ഷേവിങ് സെറ്റ് ഉപയോഗിച്ച് ഫഹീമിനും പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.