താമരശ്ശേരി: ഐ.എച്ച്.ആർ.ഡി കോളജിലെ സംഘർഷത്തെ തുടർന്ന് 15 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ മർദിച്ചെന്ന പരാതിയിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ എട്ടു വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
കോളജിലെ രണ്ടാം വർഷ വിദ്യാർഥികളെ മർദിച്ചെന്ന് ആരോപിച്ച് ഇരു വിഭാഗം വിദ്യാർഥികൾ ചേരിതിരിഞ്ഞും പുറമെ നിന്നെത്തിയവരും തമ്മിലാണ് സംഘർഷമുണ്ടായത്. പൊലീസെത്തി ലാത്തിവീശിയാണ് സംഘർഷത്തിന് അയവുവരുത്തിയത്. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചെന്നും ഇതിലാണ് നടപടിയെടുത്തതെന്നും പരാതി താമരശ്ശേരി പൊലീസിന് കൈമാറിയതായും പ്രിൻസിപ്പൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.