താമരശ്ശേരി: കോവിഡ് ബാധിച്ച് മരിച്ച താഴെ പരപ്പന്‍പൊയില്‍ കുണ്ടച്ചാലില്‍ അഹമ്മദ്കോയ എന്ന ബാവയുടെ (63) വിയോഗത്തോടെ നാടിന് നഷ്ടമായത് നിശ്ശബ്ദ സേവകനെ.
താഴെ പരപ്പന്‍പൊയില്‍ മസ്ജിദ് പ്രസിഡൻറ്, വട്ടക്കുണ്ട്് ജുമാമസ്ജിദ് വൈസ് പ്രസിഡൻറ്, പരപ്പന്‍പൊയില്‍ റിയാദുല്‍ ഉലൂം മദ്റസ വൈസ് പ്രസിഡൻറ്, താഴെ പരപ്പന്‍പൊയില്‍ യൂനിറ്റ് മുസ്ലിംലീഗ് ട്രഷറര്‍, ഹരിത കൂട്ടായ്മ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
നിര്‍ധനര്‍ക്കുള്ള വീടുനിർമാണം, ചികിത്സസഹായം, വിവാഹധനസഹായം തുടങ്ങിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. നേരേത്ത ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന ബാവ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിക്കുകയും ശനിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയുമായിരുന്നു.
രാത്രി ഒമ്പതോടെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വട്ടക്കുണ്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മഹല്ല് കമ്മിറ്റി സെക്രട്ടറി കെ.കെ. റഷീദ്, എന്‍.പി. സൈതലവി, കെ.കെ.എം. അബ്ദുറഹ്മാന്, പി.കെ. ഫാസില്‍, പി.കെ. അഹമ്മദ്കുട്ടി, ടി. അനീസ്, പി.എ. റഷീദ് തുടങ്ങിയവര്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. താമരശ്ശേരി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബഷീര്‍, ഒ.കെ. സജീവന് എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.