താമരശ്ശേരി: തെരുവുനായുടെ കടിയേറ്റ ആട്ടിൻകുട്ടി ചികിത്സ വൈകി ചത്ത സംഭവത്തിൽ നടപടി നേരിട്ട വനിത വെറ്ററിനറി ഡോക്ടറുടെ സസ്‌പെൻഷൻ പിൻവലിച്ചു. താമരശ്ശേരി മൃഗാശുപത്രിയിലെ േഡാ. െക.വി. വിജയയുടെ സസ്പെൻഷനാണ് പിൻവലിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ േഡാ. സി. മധുവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
കഴിഞ്ഞ മാസം നായ് കടിച്ചുപരിക്കേല്‍പിച്ച ആട്ടിന്‍കുട്ടിക്ക് ചികിത്സ കിട്ടാതെ ചത്ത സംഭവത്തില്‍ അഡീഷനല്‍ ഡയറക്ടര്‍ ആശുപത്രിയിലെത്തി തെളിവെടുത്തിരുന്നു. സംഭവ ദിവസം ഡ്യൂട്ടിയിലില്ലാത്ത ഡോക്ടറെ സസ്‌പെൻഡ് ചെയ്തത് ഏറെ വിവാദമായിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഡോ. കെ.വി. വിജയ അവധിയിലാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജില്ല അസി. പ്രോജക്ട് ഓഫിസര്‍ വിവരം നല്‍കിയില്ലെന്ന് ആരോപണം ശക്തമായിരുന്നു.
ഡോക്ടറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വിസില്‍ പ്രവേശിപ്പിക്കുന്നതുവരെ സമരം തുടരാനും എല്ലാ വകുപ്പുതല പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാനും വൈറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.വി.ഒ.എ തീരുമാനിച്ചിരുന്നു. ഇതിനുപുറമെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സംഭവത്തിൽ ഇടപെടുകയും അന്വേഷണത്തിന് ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു.
ഡോക്ടര്‍ക്കെതിരെ പരാതിയില്ലെന്ന് ആട്ടിന്‍കുട്ടിയുടെ ഉടമ മൊഴി നല്‍കിയതായും പഞ്ചായത്ത് പ്രസിഡൻറിനെ അറിയിച്ച ശേഷമാണ് ഡോക്ടര്‍ ജയശ്രീ അവധിയില്‍ പോയതെന്നും വ്യക്തമായിരുന്നു. പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥ എന്ന നിലക്കാണ് ഇവര്‍ പ്രസിഡൻറുമായി ബന്ധപ്പെട്ടത്. മൃഗാശുപത്രിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഡോക്ടറുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.