താമരശ്ശേരി: മഹാവ്യാധിക്കാലത്തും ഭിന്നശേഷി കുട്ടികളുടെ കലാ സർഗവാസനകൾ പ്രകടിപ്പിക്കാൻ ഓൺലൈൻകലോത്സവം ഒരുക്കി താമരശ്ശേരി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവം ഒപ്പം ഒപ്പത്തിനൊപ്പം -2022 എന്നപേരിൽ ഓൺലൈനായി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്തിലെ നൂറോളം ഭിന്നശേഷി വിദ്യാർഥികൾ പങ്കെടുത്തു. ചിത്രരചന, കളറിങ്, പ്രസംഗം, ഗാനാലാപനം, കവിത, സംഘനൃത്തം, ഒപ്പന, മോണോആക്ട് , പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടന്നത്.
ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കമ്പ്യൂട്ടർ നെറ്റ് വർക്ക്, പ്രൊജക്ടർ, ബിഗ് സ്ക്രീൻ എന്നിവ പ്രത്യേകം സജ്ജീകരിച്ചാണ് ഓൺലൈൻ കലോത്സവം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ.ടി. അബ്ദു റഹ്മാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഖദീജ സത്താർ അധ്യക്ഷത വഹിച്ചു. നിഷ, ശശികുമാർ , പി. പ്രഗിത, പി. സിക്കന്ദർ, ഉസ്മാൻ പി. ചെമ്പ, സി. ആയിഷ ,ഷംല , വി.പി. ഉസ്മാൻ, അനിൽ, സജിഷ തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. മൻജിത സ്വാഗതം പറഞ്ഞു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഒപ്പം - ഒപ്പത്തിനൊപ്പം ഭിന്നശേഷി കുട്ടികളുടെ ഓൺലൈൻ കലോത്സവത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.