താമരശ്ശേരി: കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരച്ചില്ലകൾ വെട്ടിമാറ്റാൻ ഉപയോഗിച്ചത് വിൽപനക്കുവെച്ച കത്തികളും കൊടുവാളുകളും. കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിയായ മുത്തുക്കോയതങ്ങൾ റോഡരികിൽ വിൽപനക്ക് വെച്ച ഒരു ഡസനോളം കൊടുവാളും കത്തികളും പൊലീസിനും നാട്ടുകാര്‍ക്കും നല്‍കുകയായിരുന്നു. ഈ മരത്തണലിലാണ് മുത്തുക്കോയതങ്ങൾ വില്‍പന നടത്തുന്നത്.
തിരക്കുപിടിച്ച ദേശീയപാതയിലെ ഗതാഗത തടസ്സം എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള തത്രപ്പാടിലായിരുന്നു അപകട സമയത്ത് തങ്ങള്‍.
കൂറ്റൻ മരച്ചില്ലകളും വൈദ്യുതി ലൈനുകൾ പൊട്ടിവീണതും ഇയാളുടെ തൊട്ടടുത്തേക്കായിരുന്നു. ഏതായാലും തന്റെ കത്തികള്‍ ദുരന്തത്തിൽ ഉപകരിച്ച സന്തോഷത്തിലാണ് 60കാരനായ മുത്തുക്കോയ തങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.