താമരശ്ശേരി: ചുരത്തിൽ ഞായറാഴ്ചയുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്ക്. കാർ യാത്രക്കാരും നാദാപുരം സ്വദേശികളുമായ പ്രകാശൻ (50), പ്രമോദ് (48), വിജയൻ (45), യു. വിജയൻ (55) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുരം ചിപ്പിലിത്തോടിന് താഴെ 28ാം മൈലിൽ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. ചുരം ചിപ്പിലിത്തോടിന് മുകൾഭാഗത്താണ് വൈകീട്ട് അഞ്ചിന് രണ്ടാമത്തെ വാഹനാപകടം.
ചുരം ഇറങ്ങി വരുകയായിരുന്ന ഓട്ടോ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡ് സൈഡിൽ നിർത്തിയിട്ട കാറിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തകർന്നു. പരിക്കേറ്റ ഓട്ടോ യാത്രക്കാരെ നാട്ടുകാർ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഏഴരയോടെ ചുരം രണ്ടാം വളവിൽ ടൂറിസ്റ്റ് ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് മൂന്നാമത്തെ അപകടം. ആർക്കും അപകടത്തിൽ പരിക്കില്ല. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ചുരത്തിൽ ഭാഗികമായി ഗതാഗതതടസ്സം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.