ഈങ്ങാപ്പുഴ സ്വദേശിനിക്ക് അമേരിക്കൻ സുഹൃത്ത് ‘സ്വ​ർ​ണ​വും ഡോ​ള​റും’ അയച്ചു; തട്ടിയെടുത്തത് 15.25 ല​ക്ഷം രൂ​പ

താ​മ​ര​ശ്ശേ​രി: സ്വ​ർ​ണ​വും ഡോ​ള​റും അ​ട​ങ്ങി​യ പാ​ക്ക​റ്റ് കൈ​പ്പ​റ്റ​ണ​മെ​ന്ന് സ​ന്ദേ​ശ​മ​യ​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തു​ക അ​യ​പ്പി​ച്ച് വ​ൻ ത​ട്ടി​പ്പ്. 15.25 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യെ​ന്ന ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് ഐ.​ടി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​രാ​തി​ക്കാ​രി​യു​ടെ അ​മേ​രി​ക്ക​യി​ലു​ള്ള സു​ഹൃ​ത്തി​ന്റെ നാ​ട്ടി​ലു​ള്ള ബ​ന്ധു​വി​ന് കൊ​ടു​ക്കാ​നു​ള്ള ഒ​രു പാ​ക്ക​റ്റ് കൈ​പ്പ​റ്റ​ണ​മെ​ന്ന് ആവശ്യപ്പെട്ട് 2023 ഡിസംബർ 26-നാണ് വാട്‌സാപ്പ് സന്ദേശമെത്തിയത്. വർഷങ്ങൾക്കുമുമ്പ് ഒപ്പം ജോലിചെയ്ത സുഹൃത്താണെന്നായിരുന്നു പറഞ്ഞത്. ബന്ധു നാട്ടിലില്ലാത്തതിനാൽ പരാതിക്കാരിയുടെ മേൽവിലാസത്തിൽ പാക്കേജ് അയക്കുമെന്നും ബന്ധു നാട്ടിൽവന്നാൽ നൽകണമെന്നുമായിരുന്നു അറിയിച്ചത്. പരാതിക്കാരിക്കായി സ്വർണവും 60,000 യു.എസ് ഡോളറും വെച്ചിട്ടുണ്ടെന്നും അത് പുറത്തറിയിക്കരുതെന്നും പറഞ്ഞിരുന്നു. ഇതിന്റെ ഫോട്ടോയും അയച്ചുനൽകി.

പിന്നീട് ഡൽഹിയിലെ കൊറിയർ കമ്പനിയിൽനിന്ന് എന്ന പേരിൽ ഫോൺ കോളെത്തി. ആദ്യം 30,000 രൂപയും പിന്നീട് 60,000 രൂപയും കൊറിയർ ചാർജായി അടപ്പിച്ചു. സ്വർണവും പണവും കസ്റ്റംസ് കണ്ടെത്തിയെന്നും നികുതിയിനത്തിലും മറ്റുമായി വീണ്ടും പണമടയ്ക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. ഇങ്ങനെ 14 ലക്ഷത്തോളം രൂപയും ഡോളറും പലതവണയായി വാങ്ങി. ഡൽഹിയിലെ കനറാബാങ്കിലെയും ഫെഡറൽ ബാങ്കിലെയും ശാഖകൾ വഴിയാണ് പണം നൽകിയത്.

വീണ്ടും 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടതോടെ ബാങ്കിൽ ബന്ധപ്പെടുകയും തട്ടിപ്പാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പ​ണം തി​രി​കെ ന​ൽ​കാ​തെ​യും സ്വ​ർ​ണ​വും ഡോ​ള​റു​മ​ട​ങ്ങി​യ​തെ​ന്ന് പ​റ​ഞ്ഞ പാ​ക്ക​റ്റ് എ​ത്തി​ക്കാ​തെ​യും വ​ഞ്ചി​ച്ചെ​ന്നാ​ണ് പു​തു​പ്പാ​ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി. പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് താ​മ​ര​ശ്ശേ​രി സി.​ഐ പ​റ​ഞ്ഞു.

Tags:    
News Summary - Fraud; Woman loses 15 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.