താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. പൂനൂര് നേര്‍പൊയില്‍ ആഷിഖ് (30) ആണ് പിടിയിലായത്. താമരശ്ശേരി പൊലീസ് ബംഗളൂരുവില്‍വെച്ചാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റു ചെയ്തത്.
തച്ചംപൊയില്‍ സ്വദേശിനിയായ 16കാരിയാണ് 2010 മാര്‍ച്ചില്‍ പീഡിപ്പിക്കപ്പെട്ടത്. ഈ പെണ്‍കുട്ടിയെ പിന്നീട് ആഷിഖ് വിവാഹം കഴിക്കുകയും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മൊഴി ചൊല്ലി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പീഡനപരാതി പിന്വലിച്ചുകിട്ടാൻ മാത്രമാണ് ആഷിഖ് തന്നെ വിവാഹം കഴിച്ച് പിന്നീട് മൊഴി ചൊല്ലി വഞ്ചിച്ചതെന്ന് കാണിച്ച് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവുന്നതിനുമുമ്പ് നടന്ന പീഡനവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.