പരപ്പൻപൊയിലിൽ വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്സൈസ് പിടികൂടിയപ്പോൾ

വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് പിടികൂടി

താ​മ​ര​ശ്ശേ​രി: പ​ര​പ്പ​ൻ​പൊ​യി​ലി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ്യാ​ജ വാ​റ്റ് എ​ക്സൈ​സ് പി​ടി​കൂ​ടി. ക​തി​രോ​ട് തെ​ക്കെ​പു​റാ​യി​ൽ സ​ജീ​ഷ് കു​മാ​റി​ന്റെ വീ​ടി​ന്റെ പി​ൻ​വ​ശ​ത്തു​ള്ള ഷെ​ഡി​ലാ​ണ് വാ​റ്റു​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് എ​ക്സൈ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.

ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തി​യ 130 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു. 13 ലി​റ്റ​ർ ചാ​രാ​യം, ഗ്യാ​സ് സി​ലി​ണ്ട​ർ, ഗ്യാ​സ് അ​ടു​പ്പ് തു​ട​ങ്ങി​യ വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ര​ഞ്ജി​ത്ത്, സി.​ഇ.​ഒ​മാ​രാ​യ വി​വേ​ക്, അ​ഭി​ജി​ത്ത്, ഡ്രൈ​വ​ർ ഷി​തി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ക്സൈ​സ് അ​ധി​കൃ​ത​ർ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags:    
News Summary - Home-based fake liquor making-seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.