താമരശ്ശേരി: താമരശ്ശേരിയിൽ ജ്വല്ലറിയുടെ പൂട്ടുെപാളിച്ച് സ്വർണാഭരണങ്ങളും പണവും കവർന്നു. പഴയ സ്റ്റാൻഡിന് സമീപത്തെ പൊന്നിനം ജ്വല്ലേഴ്സിെൻറ പൂട്ട് തകർത്താണ് 16 പവനോളം സ്വർണവും 65,000 രൂപയും കവർന്നത്. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം.
സ്വർണവളകളും മേശവലിപ്പിലുണ്ടായിരുന്ന പണവുമാണ് കവർന്നത്. അതേസമയം, ജ്വല്ലറിയിലുണ്ടായിരുന്ന മോതിരം, കമ്മലുകൾ, വെള്ളി ആഭരണങ്ങൾ എന്നിവ മോഷണം പോയിട്ടില്ല. താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പൃഥ്വിരാജ്, ഇൻസ്പെക്ടർ എം.പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ െപാലീസ് സംഘവും ഫോറൻസിക്, ഡോഗ് സ്ക്വാഡ് എന്നിവയും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
സമീപത്തെ കടകളിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരുകയാെണന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.