താമരശ്ശേരി: കോരങ്ങാട് നന്മ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തുടങ്ങാനിരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് സൗജന്യമായി ഭൂമി വിട്ടുനൽകി ടി.പി. അബ്ദുൽ മജീദ്. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതക്ക് അടുത്തുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന പത്ത് സെൻറ് ഭൂമിയുടെ രേഖകൾ നന്മ പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾക്ക് കൈമാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കോരങ്ങാട് കെട്ടിന്റെ അകായിൽ അബ്ദുറഹിമാൻ കുട്ടി ഹാജിയുടെയും എടവലത്ത് ആയിശ ഹജ്ജുമ്മയുടെയും മകനായ മജീദ് താമരശ്ശേരിയിലെ ബാസിത്ത് മെഡിക്കൽ ഷോപ്പ് ഉടമയാണ്. സാബിറ ഭാര്യയും അബ്ദുൽ ബാസിത്ത്, യാഫിത്ത്, ബിഷർഉൽ ഹാഫി, മുഹമ്മദ് ദാമിൽ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
ഭൂമി ലഭിച്ചതോടെ നിർധന കിഡ്നി രോഗികൾക്ക് സഹായകമാകുംവിധം എത്രയുംവേഗം ഡയാലിസിസ് സെൻറർ യാഥാർഥ്യമാക്കാനുള്ള ശ്രമം ആരംഭിച്ചതായി നന്മ ജനറൽ സെക്രട്ടറി അഷ്റഫ് കോരങ്ങാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.